സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ അനിൽ അക്കര ആശുപത്രിയിലെത്തി സന്ദർശിച്ചു

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ അനിൽ അക്കര ആശുപത്രിയിലെത്തി സന്ദർശിച്ചു. സ്വപ്നയെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച അന്ന് രാത്രി അനിൽ അക്കര ആശുപത്രിയിലെത്തിയെന്നാണ് അന്വേഷണം സംഘം കണ്ടെത്തിയിരിക്കുന്നത്. സന്ദർശനത്തെ സംബന്ധിച്ച് എം.എൽഎയോട് എൻ.ഐ.എ ചോദിച്ചതായാണ് വിവരം. സ്വപ്നയുടെ തുടർച്ചയായ ആശുപത്രി വാസത്താൽ ദുരുഹതയുണെന്നും അനിൽ അക്കര ആരോപിച്ചിരുന്നു. ആറ് ദിവസത്തിനിടെ ഇവിടം സന്ദർശിച്ച പ്രമുഖരുടെ വിവരങ്ങൾ എൻ.ഐ.എ പരിശോധിച്ച് വരുകയാണ്. നഴ്സുമാരുടെ ഫോണിൽ നിന്ന് സ്വപ്ന വിളിച്ചെന്ന ആരോപണത്തെ തുടർന്ന് നഴ്സുമാരുടെ ഫോൺ രേഖകൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കും. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുന്നതിനിടയിലാണ് കോൺഗ്രസ് എംഎൽഎ സ്വപ്നയെ ആശുപത്രിയിലെത്തി സന്ദർശിച്ചതായുള്ള വിവരം പുറത്ത് വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *