സ്വർണ്ണക്കടത്ത്: കസ്റ്റംസ് ജോയ്ൻ്റ് കമ്മീഷണറെ സ്ഥലം മാറ്റി

കൊച്ചി: സ്വർണ്ണക്കടത്ത് ക്കേസിലെ കസ്റ്റംസ് അന്വേഷണ സംഘത്തിൽ വീണ്ടും അഴിച്ചുപണി.
കസ്റ്റംസ് ജോയൻ്റ് കമ്മീഷണർ അനീഷ് പി.രാജനെ നാഗ്പൂരിലേക്ക് ആണ് സ്ഥലം മാറ്റിയത്.
സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആരും വിളിച്ചിട്ടില്ലെന്ന് അനീഷ് പി.രാജൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.ഇത് വൻ രാഷ്ട്രീയ വിവാദത്തിനു കാരണമായിരുന്നു.ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസിനെ വിളിച്ചെന്ന ആരോപണവുമായി രംഗത്ത് വന്നത്.

Leave a Reply

Your email address will not be published. Required fields are marked *