എം.ശിവശങ്കറിൻ്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി .: സ്വർണ്ണക്കടത്ത് കേസിൽ വിവാദത്തിലായ മുൻ ഐ.ടി.സെക്രട്ടറി എം.ശിവശങ്കറിൻ്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ശിവ ശങ്കറുടെ മുൻകൂർ ജാമ്യാപേക്ഷയിലാണ് കോടതിയുടെ തീരുമാനം. ഒക്ടോബർ 23 വരെയാണ് ഗിവശങ്കറിൻ്റെ അറസ്റ്റ് തടഞ്ഞത്. ഇ.ഡി. വീണ്ടും ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയതിനെ തുടർന്നാണ് മുൻകൂർ ജാമ്യാപേക്ഷയുമായി ശിവശങ്കർ മുന്നോട്ട് പോകുന്നത്. വിശദമായ മറുപടി നൽകാൻ സമയം വേണമെന്ന് ശിവശങ്കർ ഹരജിയിൽ ആവശ്യപ്പെട്ടു. സ്വർണ്ണക്കടത്ത കേസുമായി ബന്ധപ്പെട്ട് വിവിധ കേന്ദ്ര ഏജൻസികൾ വിവിധ ദിവസങ്ങളിൽ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *