സ്വർണ്ണക്കടത്ത്: സ്വപ്നയെയും സന്ദീപ് നായരെയും റിമാൻ്റ് ചെയ്തു;ഇരുവരെയും നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി

കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും എൻ.ഐ.എ കോടതി റിമാൻ്റ് ചെയ്തു. ഇന്നലെ ബാംഗ്ലൂരിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഇരുവരെയും ഉച്ചയോടെയാണ് കോടതിയിൽ ഹാജരാക്കിയത്.എൻ.ഐ.എ പ്രത്യേക ജഡ്ജി പി. കൃഷ്ണ കുമാറാണ് പ്രതികളെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തത്.ഇരുവരെയും കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും . സ്വപ്നയെ തൃശ്ശൂരിലേക്കും സന്ദീപിനെ കറുകുറ്റിയിലെ നിരീക്ഷണ കേന്ദ്രത്തിലേക്കുമാണ് മാറ്റുക. പ്രതികളെ കസ്റ്റഡിയിൽ കിട്ടാനായി എൻ.ഐ.എ ഹർജി നൽകിയെങ്കിലും കോടതി അനുവദിച്ചില്ല. നാളെ കോവിഡ് ഫലം ലഭിച്ച ശേഷമാകും തുടർ നടപടികൾ സ്വീകരിക്കുകയെന്ന് കസ്റ്റംസ് വ്യക്തമാക്കി. കോവിഡ് പരിശോധന സ്ഥലം നെഗറ്റീവ് ആയാൽ അടുത്ത ദിവസം പ്രതികളെ കോടതിയിൽ ഹാജരാക്കണമെന്ന് കോടതി നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *