കാഞ്ഞങ്ങാട്: പഴയ കടപ്പുറത്ത് ഡി.വൈ.എഫ്.ഐ പ്രവർത്തകനെ കുത്തിക്കൊലെപ്പെടുത്തി.കല്ലു രാവി യൂണിറ്റ് കമ്മിറ്റിയംഗമായ ഔഫ് അബ്ദുൾ റഹ്മാനെ (30)യാണ് കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാത്രി 10.30 നാണ് സംഭവം. ഔഫും സുഹൃത്ത് ഷുഹൈബും ബൈക്കിൽ പഴയ കടപ്പുറത്തേക്ക് വരുവഴി കല്ലു രാവി പഴയ കടപ്പുറം റോഡിൽ അക്രമികൾ വാഹനം തടഞ്ഞു നിർത്തി അക്രമിക്കുകയായിരുന്നു. സുഹൃത്ത് ഷുഹൈബിനും കുത്തേറ്റു. നെഞ്ചിലാണ് ഔഫിന് കുത്തേറ്റത്.നാട്ടുകാർ ഇവരെ ആശുപത്രി യിലെത്തിച്ചെങ്കിലും മരണപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് വോട്ട് ചെയ്തിലെന്ന കാരണത്തിൽ സ്വന്തം പ്രവർത്തകനെ ലീഗുകാർ വീട്ടിൽ കയറി ആക്രമിച്ചിരുന്നു. കൊലപാതകത്തിന് പിന്നിൽ ലീഗാണെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു.