അനാരോഗ്യം: കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞുഃ പകരം ചുമതല എ.വിജയരാഘവന്

തിരുവനന്തപുരം : സി.പി.ഐ.എാ സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവധിയില്‍ .അദ്ദേഹത്തിന്റെ അനാരോഗ്യം കണക്കിലെടുത്താണ്‌സംസ്ഥാനസെക്രട്ടറിയേറ്റ് ആവശ്യം അംഗീകരിച്ചത്. .
സ്ഥാനമൊഴിയാനുള്ള കോടിയേരിയുടെ സന്നദ്ധത ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം അംഗീകരിക്കുകയായിരുന്നു.
ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന് സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല നല്‍കാന്‍ സിപിഎം സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.
ചികില്‍സാ സംബന്ധമായ കാര്യങ്ങള്‍ക്കായി അവധി വേണമെന്ന് കോടിയേരി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തെ അറിയിക്കുകയായിരുന്നു. എത്ര കാലത്തേക്കാണ് അവധിയെന്ന് വ്യക്തമാക്കിയിട്ടില്ല. ലഹരിമരുന്ന് കേസില്‍ പ്രതിയായ അനൂപ് മുഹമ്മദുമായി ബന്ധപ്പെട്ട് ബിനാമി കേസില്‍ മകന്‍ ബിനീഷ് കോടിയേരി അറസ്റ്റിലായ ഈ അവസരത്തില്‍ തന്നെയാണ് കോടിയേരി സ്ഥാനമൊഴിയുന്നത്. കേസില്‍ കോടിയേരിക്കും സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും പാര്‍ട്ടി പൂര്‍ണപിന്തുണ നല്‍കുകയും ചെയ്തിരുന്നുള
നേരത്തെ കോടിയേരി ചികില്‍സയ്ക്കായി അമേരിക്കയില്‍ പോയപ്പോല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞിരുന്നില്ല. പകരം സെക്രട്ടേറിയറ്റ് സെന്റര്‍ കൂട്ടായി ചുമതല നിര്‍ഹവഹിക്കാനാണ് തീരുമാനിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *