ഗൂഗിളിൽ ട്രെൻ്റിങ്ങായി മുഖ്യമന്ത്രിയുടെ ‘ഒക്ക ചങ്ങായി ‘ പ്രയോഗം

തിരുവനന്തപുരം: ഗൂഗിളിൽ വീണ്ടും ട്രെൻ്റിങ്ങായ് ‘ഒക്ക ചങ്ങായി ‘ . മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിന് ശേഷം മലയാളി ഗൂഗിളിൽ ഏറ്റവും കൂടുതൽ തെരഞ്ഞെത് ഒക്ക ചങ്ങായി എന്ന വാക്കിൻ്റെ അർത്ഥമാണ്. ബി.ജെ.പിയുടെ ഒക്ക ചങ്ങാതിയാണ് മുസ്ലീം ലീഗെന്ന് മുഖ്യമന്ത്രി പറഞ്ഞത് .ഇവരുടെ ബന്ധം വിശേഷിപ്പിക്കാൻ ഏറ്റവും അനുയോജ്യ വിശേഷണം ഒക്ക ചങ്ങാതിയാണെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് വർഷം മുൻപ് ശബരിമലയുമായി ബന്ധപ്പെട്ട് നടന്ന പത്ര സമ്മേളനത്തിലാണ് മുഖ്യമന്ത്രി ആദ്യമായി ‘ഒക്ക ചങ്ങായി ‘ എന്ന പ്രയോഗം നടത്തിയത്. കോൺഗ്രസുകാർ ബി.ജെ.പിയുടെ ‘ഒക്ക ചങ്ങായി ‘ ആണെന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്.

ഒക്ക ചങ്ങായിയുടെ അർത്ഥം ഇതാണ്;

‘ തലശേരി ,പാനൂർ എന്നീ പ്രദേശങ്ങളിൽ കല്ലാണ ദിവസം വരൻ്റെ സുഹൃത്ത് പദവി ഏറ്റെടുക്കുന്നയാളെ വിളിക്കുന്ന പേരാണ് ‘ ഒക്ക ചങ്ങായി ‘ . ഒരാളുടെ ജീവിതത്തിലെ ഏറ്റവും നിർണ്ണായക ദിവസങ്ങളിലൊന്നിൽ ഒരോ നിമിഷവും ഒപ്പം നടക്കുന്ന ചങ്ങാതി ആണ് ‘ ഒക്ക ചങ്ങായി.

2018 ന് ശേഷം ഏറ്റവും വേഗം കൂടുതൽ പേര് തെരഞ്ഞ വാക്കാണ് ഒക്ക ചങ്ങായി

Leave a Reply

Your email address will not be published. Required fields are marked *