സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

കൊച്ചി: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കൊച്ചി ബ്രോഡവേയിലെ വ്യാപാരിയായിരുന്ന തോപ്പുംപടി സ്വദേശി യൂസഫ് (66) ആണ് മരിച്ചത്. കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 26 ആയി. ഇക്കഴിഞ്ഞ 28നാണ് കോവിഡ് പോസിറ്റീവായതിനെ തുടർന്ന് യുസഫിനെ കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തിൽ ബാധിച്ച ന്യുമോണിയ ഇദ്ദേഹത്തിൻ്റെ വ്യക്കയുടെ പ്രവർത്തനങ്ങളെയും സാരമായി ബാധിച്ചിരുന്നു. ഇദ്ദേഹത്തിന് സമ്പർക്ക് വഴി എറണാകുളം മാർക്കറ്റിൽ നിന്നാണ് രോഗം പകർന്നത്. ഇദ്ദേഹത്തിൻ്റെ കുടുംബത്തിലെ മൂന്ന് പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *