സംസ്ഥാനത്ത് 3215 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് 3215 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. 3013 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത് . കോവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

2532 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. രോഗം ബാധിച്ചവരില്‍ 89 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 313 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 12 പേര്‍ കോവിഡ് മൂലമാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 41054 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്ത് രോഗം ബാധിച്ച് 31156 പേരാണ് ചികിത്സയില്‍ കഴിയുന്നത്. മാസ്‌ക് ധരിക്കാത്തവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.
തിരുവനന്തപുരം 626, ആലപ്പുഴ 327, മലപ്പുറം 324, കോഴിക്കോട് 256, കൊല്ലം, എറണാകുളം 229 വീതം, കോട്ടയം 189
189, തൃശൂര്‍ 180, കാസര്‍ഗോഡ് 168, കണ്ണൂര്‍ 165, പാലക്കാട് 132, പത്തനംതിട്ട 99, വയനാട് 62, ഇടുക്കി 27. എന്നിങ്ങനെയാണ് ജില്ലതിരിച്ചുള്ള കണക്ക്

Leave a Reply

Your email address will not be published. Required fields are marked *