കൊല്ലം ജില്ലാ ജയിലിൽ 24 തടവുകാർക്ക് കൂടി കോവിഡ്

കൊല്ലം: ജില്ലാ ജയിലിൽ 24 തടവുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇന്ന് ജയിലിലെ 50 പേർക്ക് ആൻ്റി ജൻ പരിശോധന നടത്തിയിരുന്നു. ഇതിൽ 24 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ജയിലിലെ തടവുപുള്ളിക്ക് പനി വന്നതോടെയാണ് പരിശോധന നാത്തിയത്.15 പേരുടെ ഫലം പോസിറ്റീവായി . ഇതോടെ ജില്ലാ ജയിലിലെ രോഗ ബാധിതരുടെ എണ്ണം 38 ആയി. ജയിലിലെ മൂന്ന് പേരേ പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റുകയും ബാക്കിയുള്ളവർക്ക് ജയിലിലും ചികിത്സയിലാണ്. ജയിലിലെ ഒരു ഭാഗം പ്രാഥമിക ചികിത്സാ കേന്ദ്രമാക്കി മാറ്റി. മുൻപ് ജയിലിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളിൽ നിന്നാവാം മറ്റുള്ളവർക്ക് രോഗം വന്നതെന്നാണ് സൂചന. വരും ദിവസങ്ങളിൽ കൂടുതൽ പേരിൽ ആൻ്റിജൻ പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *