സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. തിരുവനന്തപുരത്ത് മരിച്ച നെട്ടയം സ്വദേശിയായ 76 കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. രണ്ട് ദിവസം മുൻപാണ് നെട്ടയം സ്വദേശി തങ്കപ്പൻ മരിച്ചത്. മുംബൈയിൽ നിന്നാണ് 27 ന് ഇയാൾ തലസ്ഥാന നഗരിയിലെത്തിയത്. വിമാന താവളത്തിൽ നടത്തിയ പരിശോധനയിൽ കോവിഡ് ലക്ഷണങ്ങൾ കണ്ടതിനെ തുടര്ന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു ഐ സോലേഷനിൽ ചികിത്സയിലിരിക്കുന്നതിനിടയിലാണ് മരണം സംഭവിച്ചത്. ഇദ്ദേഹത്തിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു. കോവിഡ് പ്രോട്ടോക്കോൾ പ്രകാരമായിരിക്കും സംസ്കാരം നടക്കുക. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 24 ആയി

Leave a Reply

Your email address will not be published. Required fields are marked *