സംസ്ഥാനത്ത് ഇന്ന് 121 പേർക്ക് കോവിഡ്

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 121 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.79 പേർ ക്ക് ഇന്ന് രോഗമുക്തി യുണ്ടായെന്നു മുഖ്യമന്ത്രി പറഞ്ഞു. 78 പേർ വിദേശത്ത് നിന്ന് വന്നവരും 26 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നു വന്നവരുമാണ്. അഞ്ച് പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചിട്ടുണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്

തൃശൂര്‍ -26, കണ്ണൂര്‍ -14, മലപ്പുറം- 13, പത്തനംതിട്ട- 13, പാലക്കാട്- 12, കൊല്ലം- 11, കോഴിക്കോട് -9, ആലപ്പുഴ 5-, എറണാകുളം 5, ഇടുക്കി-5, കാസര്‍ഗോഡ് -4, തിരുവനന്തപുരം- 4

ഇന്ന് നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്

  • തിരുവനന്തപുരം -3, കൊല്ലം -18, ആലപ്പുഴ -8, കോട്ടയം -8 , എറണാകുളം -4, തൃശൂര്‍ -5, പാലക്കാട് -3, കോഴിക്കോട് -8, മലപ്പുറം -7, കണ്ണൂര്‍ – 13, കാസര്‍ഗോഡ് -2

കഴിഞ്ഞ് 24 മണിക്കൂറിനിടെ 5244 സാമ്പിളുകള്‍ പരിശോധിച്ചു. ഇതുവരെ സംസ്ഥാനത്ത് 4311 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ ചികിത്സയിലുള്ളത് 2057 പേരാണ്. 1,80,617 പേരാണ് നിരീക്ഷണത്തിലുള്ളത്. 2662 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. ഇന്ന് മാത്രം 281 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എല്ലായിനത്തിലുമായി ഇതുവരെ 2,24,727 ആളുകളില്‍ നിന്നാണ് സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിച്ചത്. (സ്വകാര്യ ലാബ്, റിപ്പീറ്റ് സാമ്പിള്‍ ഉള്‍പ്പെടെ ഇതുവരെ 1,71,846 വ്യക്തികളുടെ സാമ്പിള്‍ പരിശോധിച്ചു. ഇതില്‍ 2774 ഫലം വരാനുണ്ട്. ഇതുവരെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 46,689 സാമ്പിളുകളാണ് ശേഖരിച്ചത്. അതില്‍ 45065 ഫലം നെഗറ്റീവായതായും മുഖ്യമന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *