സച്ചിക്ക് ബ്രെയിൻ ഹൈപ്പോക്സിയ; അതിജീവിക്കാൻ സാധ്യത കുറവെന്ന് റിപ്പോർട്ട്

തൃശൂർ: തൃശൂർ ജൂബിലി മെഡിക്കൽ കോളജിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിക്ക് ബ്രെയിൻ ഹൈപ്പോക്സിയയാണെന്ന് റിപ്പോർട്ട്. തലച്ചോറിന് ആവശ്യമായ ഓക്സിജൻ ലഭ്യമാകാത്ത സമയത്താണ് പ്രധാനമായും ബ്രെയ്ൻ ഹൈപ്പോക്ക്സിയ സംഭവിക്കുന്നത്. സ്ട്രോക്ക്, കാർബൺ മോണോക്സൈഡ്, ബ്രെയ്ൻ ഇൻഞ്ചുറി എന്നിവയാണ് ഈ രോഗത്തിൻ്റെ കാരണങ്ങളായി പറയുന്നത്.
മറ്റൊരു ആശുപത്രിയിൽ നിന്നാണ് സച്ചിയെ ജൂബിലിയിൽ പ്രവേശിപ്പിച്ചത്. ഇടുപ്പെൽ മാറ്റ ശസ്ത്രക്രിയക്കായി അനസ്തേഷ്യ നൽകിയപ്പോൾ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. തുടർന്ന് ഇദ്ദേഹത്തിൻ്റെ തലച്ചോറിൻ്റെ പ്രതികരണ ശേഷി നഷ്ടമാകുകയും അതീവ ഗുരുതരാവസ്ഥയിലാകുകയുമായിരുന്നു. നിലവിൽ യന്ത്രസഹായത്തോടെ വെൻ്റിലേറ്റർ മുഖേനയാണ് ജീവൻ നിലനിർത്തുന്നതെന്നാണ് വിവരം.
കൊടുങ്ങലൂർ സ്വദേശിയാണ് സച്ചി. . സച്ചി -സേതു കൂട്ടുകെട്ടിൽ മലയാളത്തിൽ നിരവധി സൂപ്പർ ഹിറ്റ് സിനിമകളാണ് പിറന്നത്. സച്ചിയുടെ തിരക്കഥയിൽ ഒരുങ്ങിയ റൺ ബേബി റൺ, രാമലീല, അയ്യപ്പനും കോശിയും അനാർക്കലി എന്നിവ സൂപ്പർഹിറ്റുകളായിരുന്നു. അനാർക്കലിയുടെയും അയ്യപ്പനും കോശിയുടെയും സംവിധായകനും സച്ചിയാണ്

Leave a Reply

Your email address will not be published. Required fields are marked *