തൃശൂർ: സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി (48) അന്തരിച്ചു. രാത്രി 10 മണിയോടെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

തൃശൂർ ജൂബിലി മെഡിക്കൽ കോളജിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നതിനിടയിലാണ് മരണം സംഭവിച്ചത്. സച്ചിക്ക് ബ്രെയിൻ ഹൈപ്പോക്സിയയാണെന്ന് റിപ്പോർട്ട് പുറത്ത് വന്നിരുന്നു. തലച്ചോറിന് ആവശ്യമായ ഓക്സിജൻ ലഭ്യമാകാത്ത സമയത്താണ് പ്രധാനമായും ബ്രെയ്ൻ ഹൈപ്പോക്ക്സിയ സംഭവിക്കുന്നത്. സ്ട്രോക്ക്, കാർബൺ മോണോക്സൈഡ്, ബ്രെയ്ൻ ഇൻഞ്ചുറി എന്നിവയാണ് ഈ രോഗത്തിൻ്റെ കാരണങ്ങളായി പറയുന്നത്.
മറ്റൊരു ആശുപത്രിയിൽ നിന്നാണ് സച്ചിയെ ജൂബിലിയിൽ പ്രവേശിപ്പിച്ചത്. ഇടുപ്പെൽ മാറ്റ ശസ്ത്രക്രിയക്കായി അനസ്തേഷ്യ നൽകിയപ്പോൾ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. തുടർന്ന് ഇദ്ദേഹത്തിൻ്റെ തലച്ചോറിൻ്റെ പ്രതികരണ ശേഷി നഷ്ടമാകുകയും അതീവ ഗുരുതരാവസ്ഥയിലാകുകയുമായിരുന്നു. നിലവിൽ യന്ത്രസഹായത്തോടെ വെൻ്റിലേറ്റർ മുഖേനയാണ് ജീവൻ നിലനിർത്തുന്നതെന്നാണ് വിവരം.
കൊടുങ്ങലൂർ സ്വദേശിയാണ് സച്ചി. . സച്ചി -സേതു കൂട്ടുകെട്ടിൽ മലയാളത്തിൽ നിരവധി സൂപ്പർ ഹിറ്റ് സിനിമകളാണ് പിറന്നത്. സച്ചിയുടെ തിരക്കഥയിൽ ഒരുങ്ങിയ റൺ ബേബി റൺ, രാമലീല, അയ്യപ്പനും കോശിയും അനാർക്കലി എന്നിവ സൂപ്പർഹിറ്റുകളായിരുന്നു. അനാർക്കലിയുടെയും അയ്യപ്പനും കോശിയുടെയും സംവിധായകനും സച്ചിയാണ്. ചോക്ലേറ്റ് എന്ന സിനിമയ്ക്ക് വേണ്ടിയാണ് ആദ്യം തിരക്കഥ എഴുതിയത്. മൃതദ്ദേഹം ഇന്ന് കൊച്ചി തമ്മനത്ത് എത്തിക്കും .പിന്നീട് തൃപ്പുണിത്തുതുറയിലെ വീട്ടിടിലേക്ക്ലേക്ക് കൊണ്ടു പോകും

Leave a Reply

Your email address will not be published. Required fields are marked *