കൊച്ചി: കോവിഡ് മഹാമാരിയുടെ ഭാഗമായുണ്ടായ പ്രതിസന്ധിയിൽ നിന്ന് കരകയറാനൊരുങ്ങി മലയാള സിനിമാ ലോകം. ലോക്ഡൗണിനെ തുടർന്നാണ് തിയറ്ററുകൾ അടച്ചിട്ടത്. രാജ്യം ഘട്ട ഘട്ടമായി തുറന്നെങ്കിലും തിയറ്ററുകൾ തുറന്നിട്ടില്ല. ഓഗസ്റ്റ് ഒന്നിന് സിനിമകളുടെ ടൈറ്റിൽ രജിസ്ട്രേഷൻ ആരംഭിച്ചത്. ഇത് വരെ 50തിനടുത്ത് ചിത്രങ്ങൾ കേരള ഫിലിം ചേംബറിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. തിയറ്ററുകൾ അടഞ്ഞ് കിടക്കുന്നതിനാൽ ഒ.ടി.ടി. റിലീസുകൾക്ക് ഡിമാൻ്റ് കുടിയിരുന്നു. ഓൺലൈൻ റിലീസ് ക ളു ടെ പേരിൽ മലയാള സിനിമാ മേഖലയിൽ തർക്കങ്ങളും ഉടലെടുത്തിരുന്നു. പ്രമുഖ നിർമ്മാതാവും നടനുമായ വിജയ് ബാബു നിർമ്മിച്ച ‘സൂഫി യും സുജാതയും’ എന്ന ചിത്രം ആമസോൺ പ്രൈമിലൂടെയാണ് റിലീസ് ചെയ്തത്. മലയാള സിനിമാ ചരിത്രത്തിലാദ്യമായി സിനിമാ മിനി സ്ക്രീനിൽ റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ .ടോ വിനോ തോമസ് നായകനാകുന്ന ‘കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ്’ എന്ന ചിത്രം ഏഷ്യാനെറ്റിലൂടെ തിരുവോണദിനത്തിലാണ് റിലീസ് ചെയ്യുന്നത്. കോവിഡ് പ്രതിസന്ധിയിലായതിനാൽ താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്നും നിർമ്മാതാക്കളുടെ സംഘടനയും ആവശ്യപ്പെട്ടിരുന്നു. താരസംഘടനയായ അമ്മ ഇതിനെക്കുറിച്ച് ചർച്ച നടത്തുകയും ചെയ്തിരുന്നു.
ഓൺലൈൻ റിലീസ് ചെയ്യുന്ന സിനിമകൾ ഫിലിം ചേംബറിൽ രജിസ്റ്റർ ചെയ്യേണ്ടതില്ലെന്നതും ഒ.ടി.ടി റിലീസിന് പ്രിയമേറാൻ കാരണമാകുന്നുണ്ട്. ശരാശരി 200 ചിത്രങ്ങളുടെ ടൈറ്റിലുകളാണ് ഫിലിം ചേംബറിൽ രജിസ്റ്റർ ചെയ്യുന്നത്. 33000 രൂപയായിരുന്ന ടൈറ്റിൽ രജിസ്ട്രേഷൻ ഫീസ് 20,000 രൂപയാക്കി കുറച്ചു. സെൻസർ ബോർഡ് രജിസ്ട്രേഷനു ഫിലിം ചേംബർ രജിസ്ട്രേഷൻ ആവശ്യമാണ്. നിലവിൽ കോവിഡ് പ്രോട്ടോക്കോൾ മാനദണ്ഡങ്ങൾ പാലിച്ചാണ് ഷൂട്ടിങ്ങ് നടക്കുന്നത്.’ ചേംബറിൽ രജിസ്റ്റർ ചെയ്ത സിനിമകൾ തിയറ്ററിൽ റിലീസ് ചെയ്ത 42 ദിവസത്തിന് ശേഷമേ ഓൺലൈൻ റിലീസ് ചെയ്യാവു എന്നതിനാൽ പല സിനിമകളും പ്രതിസന്ധി നേരിടുന്നത്.