Newsbox Breaking; മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ ഒൻപതിന് കരിപ്പൂരിലെത്തും

കോഴിക്കോട്: വിമാനാപകടം നടന്ന കരിപ്പൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ എത്തും. രാവിലെ ഒൻപത് മണിക്കാണ് മുഖ്യമന്ത്രി എത്തുക. പുതുതായി പോലീസിനായി വാങ്ങിയ ഹെലികോപ്റ്ററിലാകും മുഖ്യമന്ത്രി കരിപ്പൂരിലെത്തുക .തുടർന്ന് നേരിട്ട് മുഖ്യമന്ത്രി കാര്യങ്ങൾ ഏകോപിപ്പിക്കുകയും അവലോകന യോഗം നടത്തുകയും ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ പരുക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദർശിക്കുമെന്ന സൂചനയുമുണ്ട്.


മന്ത്രി എ.സി. മൊയ്ദീൻ ക്യാമ്പ് ചെയ്യും. എൽ.ഡി.എഫ് യോഗം റദ്ദ് ചെയ്താണ് മുഖ്യമന്ത്രി കരിപ്പൂരിലെത്തുന്നത്. മാർച്ചിന് ശേഷം ആദ്യമായാണ് മുഖ്യമന്ത്രി തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് എത്തുന്നത്.
ഇൻ്റലിജൻസ് മേധാവി ഉൾപ്പെടെയുള്ളവർ യാത്ര ഇപ്പോൾ വേണ്ടെന്ന് മുഖ്യമന്ത്രിയെ അറിയിച്ചുവെങ്കിലും മുഖ്യമന്ത്രി തനിക്ക് കരിപ്പൂരിൽ എത്തണമെന്ന് തീരുമാനിക്കുകയായിരുന്നു. മുഖ്യമന്ത്രി എത്തുന്നതിനാൽ സർക്കാരിൻ്റെ ധനസഹായം പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *