Asianetnews: വിനുവിനെ തള്ളി ഏഷ്യാനെറ്റ് ന്യൂസ്

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് അവർ അവതാരകൻ വിനു വി ജോണി നെ തള്ളി ഏഷ്യാനെറ്റ് ന്യൂസ്. കഴിഞ്ഞ ദിവസം മന്ത്രി കെ ടി ജലീൽ യാസിറിനെ നാട് കടത്തിക്കാൻ ശ്രെമിച്ചു എന്ന ആരോപണത്തെ കുറിച്ച് നടന്ന ന്യൂസ് അവർ ചർച്ചയിൽ സി.പി.ഐ.എം പ്രതിനിധി എഫ്.ബി പോസ്റ്റ് വായിക്കുന്നു എന്ന വ്യാജേന മോശം പദപ്രയോഗം നടത്തിയെന്നായിരുന്നു അവതാരകൻ വിനു വി.ജോൺ തത്സമയ ചർച്ചയുടെ തുടക്കത്തിൽ പറഞ്ഞത്. ഈ സമയത്ത് സി.പി.ഐ.എം പ്രതിനിധികൾ ആരും ഏഷ്യാനെറ്റ് സ്റ്റുഡിയോയിൽ ഉണ്ടായിരുന്നില്ല.

അതേ സമയം വിവാദമായ അന്നത്തെ ചർച്ചയിൽ പങ്കെടുത്ത സി.പി.ഐ.എം പ്രതിനിധി വി.പി.പി മുസ്തഫ വിനു വിൻ്റെ പരാമർശത്തിനെതിരെ രംഗത്തെത്തിയിരുന്നു. വെള്ളിയാഴ്ച രാത്രി നടന്ന ചാനൽ ചർച്ചയിൽ സി.പി.ഐ.എം പ്രതിനിധിയും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടയുമായ എ.എ. റഹീം വിനു.വി.ജോണിൻ്റെ വ്യാജ പ്രചരണത്തെക്കുറിച്ച് സംസാരിച്ചപ്പോഴാണ് വിനുവിനെ തള്ളി ഏഷ്യാനെറ്റ് രംഗത്ത് വന്നത്.

ചർച്ച നയിച്ച സി.ജി സുരേഷ് കുമാർ തന്നെയാണ് വിനു ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്ന് എ.എ.റഹീമിനോട് പറഞ്ഞത്.
ഫേസ്ബുക്ക് പോസ്റ്റ് എന്ന വ്യാജേന എന്ന വിനുവിൻ്റെ പരാമർശം ഏഷ്യാനെറ്റ് അവതാരകൻ തന്നെ തള്ളി പറഞ്ഞത്.
സി.പി.ഐ.എം പ്രതിനിധി വി.പി.പി.മുസ്തഫ വായിച്ചത് യാസിർ ഇട്ട പോസ്റ്റാണെന്നും ആ പോസ്റ്റ് താനും റഹീമും വായിച്ചതല്ലേയെന്നും അവതാരകൻ പറയുന്നുണ്ട്.ഇതോടെ വിനു സി.പി.ഐ.എമ്മിനെതിരെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതെന്നും വ്യക്തമാണ്. മാധ്യമ പ്രവർത്തകയ്ക്കെതിരെയാണ് യാസിർ എന്നയാൾ പോസ്റ്റിട്ടത്

ഏഷ്യാനെറ്റ് ചർച്ചയിൽ വിനുവിൻ്റെ വാദങ്ങളെ തള്ളിക്കൊണ്ട് അവതാരകൻ സി.പി.ഐ.എം പ്രതിനിധി എ.എ റഹീമിനോട് സംവദിക്കുന്നതിൻ്റെ ശബ്ദ സന്ദേശം

. ഈ പോസ്റ്റാണ് സി.പി.എം പ്രതിനിധി ചർച്ചയ്ക്കിടയിൽ വായിച്ചത്.മുൻപ് സി.പി.ഐ.എം പ്രതിനിധികൾക്ക് ചച്ചയിൽ അവസരം നൽകുന്നില്ലെന്നാരോപിച്ച് സി.പി.ഐ.എം മൂന്ന് മാസത്തോളം ഏഷ്യ നെറ്റിനെ ബഹിഷ്ക്കരിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഏഷ്യ നെറ്റ് ന്യൂസ് അധികൃതർ എ.കെ.ജി സെൻ്ററിലെത്തി. ചർച്ച നടത്തിയ ശേഷമാണ് ഏഷ്യ നെറ്റ് ചർച്ചകളിൽ സി.പി.ഐ.എം പ്രതിനിധികൾ പങ്കെടുക്കാൻ ആരംഭിച്ചത്. വിനു വി ജോണിൻ്റെ നിലപാടിനെതിരെ പ്രേക്ഷകർ രംഗത്തെത്തിയതോടെ അവതാരകൻ കമൻ്റ് ബോക്സ് ഓഫ് ചെയ്യുകയും ചെയ്തു.
സി.പി.എം പ്രവർത്തകർ ചർച്ചയ്ക്കെത്താതിരുന്നതോടെ ഏഷ്യനെറ്റ് ന്യൂസിൻ്റെ റേറ്റിങ്ങിൽ ഇടിവ് വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *