സിനിമാതാരം അനിൽ മുരളി അന്തരിച്ചു

തിരുവനന്തപുരം: മലയാള സിനിമയിൽ വില്ലൻ വേഷങ്ങളിലുടെ ശ്രദ്ധേയനായ നടൻ അനിൽ മുരളി (51) അന്തരിച്ചു.കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും ഹിറ്റ് താരങ്ങളോടൊപ്പം സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.
സീരിയൽ രംഗത്തു കൂടിയാണ് അദ്ദേഹം ബിഗ് സ്ക്രീനിലെത്തിയത്.200ലധികം മലയാള സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

വാൽക്കണ്ണാടി, ബാബ കല്യാണി, ജൂലൈ 4, ആമേൻ തുടങ്ങിയവയാണ് ശ്രദ്ധേയമായ സിനിമകൾ. ട്ടോവിനോയോടൊപ്പമുള്ള ഫോറൻസിക് ആണ് അവസാന ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *