മഹാകവി അക്കിത്തം അച്ചുതൻ നമ്പൂതിരി അന്തരിച്ചു

പാലക്കാട്: മഹാകവിയും ജ്ഞാനപീഠ ജേതാവുമായ അക്കിത്തം അച്ചുതൻ നമ്പൂതിരി (94) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തെ ആശുപത്രിയിൽ ഐ.സി.യുവിൽ പ്രവേശിപ്പീച്ചിരുന്നു. വ്യാഴാഴ്ച രാവിലെ തൃശൂർ ഹൈടെക് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
എട്ട് വയസു മുതലാണ് അക്കിത്തം കവിതകളുടെ ലോകത്തേക്ക് എത്തിയത്. ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള ദേശീയ പ്രസ്ഥാനത്തിൻ്റെ ഭാഗമായും പ്രവർത്തിച്ചിട്ടുണ്ട്. സെപ്റ്റംബർ 24 ന് അക്കിത്തം അച്ചുതൻ നമ്പൂതിരിക്ക് ജ്ഞാനപീ00 പുരസ്ക്കാരം സമ്മാനിച്ചിരുന്നു. ജ്ഞാനപീഠo പുരസ്ക്കാരം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം.2008 ൽ എഴുത്തച്ഛൻ പുരസ്ക്കാരം സംസ്ഥാനം നൽകിയിരുന്നു.

1926 മാർച്ച് 18 ന് പാലക്കാട് ജില്ലയിലെ കുമരനെല്ലൂരിൽ അമേറ്റിക്കര അക്കിത്തത്ത് മനയിൽ വാസുദേവൻ നമ്പൂതിരിയുടെയും ചേകൂർ പാർവ്വതി അന്തർജ്ജനത്തിന്റെയും മകനായി ജനനം .

ഭാര്യ: ശ്രീദേവി അന്തർജനം. മക്കൾ: പാർവതി, ഇന്ദിര, വാസുദേവൻ, ശ്രീജ, ലീല, നാരായണൻ. ലോകപ്രശസ്ത ചിത്രകാരൻ അക്കിത്തം നാരായണൻ സഹോദരനാണ്.

Leave a Reply

Your email address will not be published. Required fields are marked *