വേറിട്ട ലുക്കിൽ സിജു വിത്സൻ; മാരീച്ചൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഹാപ്പി വെഡിങ്ങ് ,പ്രേമം, നേരം, വരനെ ആവശ്യമുണ്ട് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് സിജു വിത്സൺ. അടുത്ത കാലത്തായി വ്യത്യസ്ത ഗെറ്റപ്പുകളിലാണ് സിജു സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നത്.

View this post on Instagram

All the best @siju_wilson …

A post shared by Saiju Govinda Kurup [SGK] (@saijukurup) on

സിജു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമായ മാരീച്ചൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചാ വിഷയം. നിറകണ്ണുകളോടെ നോക്കുന്ന ചിത്രമാണ് ഫസ്റ്റ് ലുക്കിലുള്ളത്. നിഖിൽ ഉണ്ണിയാണ് തിരക്കഥയും സംവിധാനവും. അനിരുദ്ധം മാത്യുസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന് ആശംസ നേർന്ന് നടൻ സൈജു കുറുപ്പ് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു.

ചിത്രത്തിൻ്റെ കഥയ്ക്ക് പുരാണകഥയുമായി സാദൃശ്യമുള്ളതിനാലാണോ ഇത്തരത്തിലൊരു പേരിട്ടത് എന്ന സംശയത്തിലാണ് ആരാധകരും

Leave a Reply

Your email address will not be published. Required fields are marked *