കായിക താരമായി വീണ്ടും രജിഷ; ഖോ ഖോയുടെ ഫസ്റ്റ് ലുക്ക് പുറത്ത്

ചാനൽ അവതാരകയായെത്തി പിന്നീട് സിനിമാ നടിയായി ശ്രദ്ധ നേടിയ താരമാണ് രജിഷ വിജയൻ. ജോർജേട്ടൻസ് പൂരം ,ഒരു സിനിമാക്കാരൻ, ജൂൺ ,ഫൈനൽസ് എന്നീ സിനിമകളിലൂടെയാണ് രജീഷബിഗ് സ്ക്രീനിൽ ശ്രദ്ധ നേടിയത്. ഫൈനൽസ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഏറെ പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു. രാഹുൽ റിജി നായർ സംവിധാനം ചെയ്യുന്ന ഖോ ഖോ ആണ് രജീഷയുടെ പുതിയ ചിത്രം. ഫസ്റ്റ് പ്രിൻ്റ് സ്റ്റുഡിയോയാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വ്യത്യസ്ത ലുക്കിൽ ഉള്ള രജീഷയുടെ ചിത്രം ഉൾപ്പെടുത്തിയാണ് പോസ്റ്റർ തയ്യാറാക്കിയ രിക്കുന്നത്.
സ്ക്കൂളുകളിലാണ് ഖോ ഖോ എന്ന കളി ഏറെ പ്രചാരത്തിലുള്ളത്. പന്ത്രണ്ട് പേരടങ്ങുന്ന ടീം കളിക്കുന്ന കളിയാണ് ഖോ ഖോ.

Leave a Reply

Your email address will not be published. Required fields are marked *