ഓണക്കോടി വെറൈറ്റി ആക്കി അജു വർഗീസ്; ആശംസകളുമായി ആരാധകർ

തൻ്റെ ഓരോ സിനിമയിലും വ്യത്യസ്ത ഗെറ്റപ്പിൽ എത്തി പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുള്ള നടനാണ് അജു വർഗീസ്. മലർവാടി ആർട്ട്സ് ക്ലബ് മുതൽ ഉറിയടി വരെയെത്തി നിൽക്കുമ്പോൾ അജു സഹനടൻ എന്ന നിലയിൽ നിന്ന് സിനിമയിലെ അഭിഭാജ്യ ഘടകമായി മാറി കഴിഞ്ഞു. സിനിമയിലെന്ന പോലെ സോഷ്യൽ മീഡിയയിലും സജീവമാണ് അജു , ടോളന്മാരേക്കാൾ മികച്ച രീതിയിൽ ട്രോളുന്ന രീതിയിലാണ് അജുവിൻ്റെ മിക്ക പോസ്റ്റുകളും.

അത്തരത്തിൽ ഒരു പോസ്റ്റുമായാണ്
ഓണത്തോടനുബന്ധിച്ച് അജു വർഗീസ് എത്തിയിരിക്കുന്നത്.

‘ ഇക്കൊല്ലത്തെ ഓണക്കോടി ഇച്ചിരി വെറൈറ്റി ആകട്ടെ ‘ എന്ന് പറഞ്ഞു അജു ഇൻസ്റ്റാഗ്രാമിൽ ഫോട്ടോയാണ് ഇപ്പോൾ താരം ഒരു ലക്ഷത്തിനടുത്താണ് ഈ ചിത്രത്തിന് ലൈക്ക് കിട്ടിയിരിക്കുന്നത്.
My Designation Official എന്ന കമ്പനിയാണ് അജുവിൻ്റെ ഓണക്കോടി തയ്യാറാക്കിയിരിക്കുന്നത്.
കേരളത്തിൻ്റെ കലകളായ തെയ്യവും കഥകളിയും സംയോജിച്ച ചിത്രം പ്രിൻറ് ചെയ്ത ടീ ഷർട്ടാണ് അജു ധരിച്ചിരിക്കുന്നത്. ആരാധകരും അ ജുവിന് ഓണാശംസകൾ നേർന്ന് കമൻ്റുകളുമായെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *