Breaking:മുൻ ഐ.ടി സെക്രട്ടറി എം.ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്തു

കൊച്ചി: മുൻ ഐ.ടി സെക്രട്ടറി എം.ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കൊച്ചിയിലെ എൻഫോഴ്സ്മെൻ്റ് ഓഫീസിൽ ഏഴ് മണിക്കൂറിലധികം ചോദ്യം ചെയ്ത ശേഷമാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത് ശിവശങ്കർ നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടർന്ന് ഉച്ചയോടെയാണ് ഇദ്ദേഹത്തെ ഇ .ഡി ചോദ്യം ചെയ്യാൻ ആരംഭിച്ചത്. ആശുപത്രിയിൽ നിന്ന് ഇ.ഡി ഓഫീസിൽ എത്തിക്കുകയായിരുന്നു. ചെന്നൈയിൽ നിന്ന് മുതിർന്ന ഉദ്യോഗസ്ഥർ ഇ .ഡി ഓഫീസിലെത്തി നടത്തിയ ചർച്ചകൾക്ക് ശേഷമായിരുന്നു അറസ്റ്റ് .നാളെ കോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *