കാസര്‍കോട് രോഗി സഹകരിക്കുന്നില്ലെന്ന് കളക്ടർ; യാത്രകളിൽ ദുരൂഹത

കാസര്‍കോട്: ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച രോഗി സഹകരിക്കുന്നില്ലെന്ന് കളക്ടർ ഡി സജിത്ത്ബാബു. ഇയാള്‍ ശരിയായ വിവരങ്ങള്‍ നല്‍കാതെ കള്ളം പറയുന്നത് വലിയ പ്രയാസങ്ങള്‍ ഉണ്ടാക്കുന്നു. ഇയാളുടെ യാത്രകളിൽ ദുരൂഹതയുണ്ടെന്നും കലക്‌ടര്‍ പറഞ്ഞു. റൂട്ട് മാപ് പുറത്തുവിടാൻ സമ്മതിക്കില്ലെന്ന് നിലപാടിലാണ് ഇയാൾ. രോഗം സ്ഥിരീകരിച്ച വ്യക്തിയും നിരീക്ഷണത്തില്‍ കഴിയുന്ന വ്യക്തിയും നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനാല്‍ പ്രതിസന്ധിയിലാണ് ജില്ലാ ഭരണകൂടം.

നിയന്ത്രണം ലംഘിച്ച് ആളുകളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട കാസര്‍കോട് കുഡ്‍ലു സ്വദേശി അബ്ദുല്‍ഖാദറിനെതിരെ പൊലീസ് കേസെടുത്തു. വീട്ടിൽ നിരീക്ഷണത്തിൽ കഴിയണമെന്ന കർശനനിർദേശം പാലിക്കാതെ ആളുകളുമായി ഇടപഴകി അപകടസാധ്യതയുണ്ടാക്കിയതിനാണ് കേസ്.

രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കാസര്‍കോട് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. തുറന്നുപ്രവർത്തിച്ച കടകൾ കളക്ടർ നേരിട്ടെത്തി അടപ്പിച്ചു. നിയന്ത്രണം ലംഘിച്ച് കടകൾ തുറന്ന പത്തുപേർക്കെതിരെ കേസ് എടുത്തു. കടുത്ത നടപടിയിലേക്ക് നീങ്ങുകയാണെന്നു കളക്ടർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *