ആ മരണത്തിന്റെ രാഷ്ട്രീയ ഉത്തരവാദിത്വം കെ എം ഷാജിക്കുണ്ട്: ജോബിയുടെ സഹോദരൻ

തന്റെ സഹോദരന്റെ മരണത്തിന്റെ ഉത്തരവാദിത്തത്തിൽനിന്ന് കെ എം ഷാജിക്ക് കൈകഴുകാനാകില്ലെന്ന് ജോബി ആൻഡ്രൂസിന്റെ സഹോദരൻ ജെയ്‌മോൻ ആൻഡ്രൂസ്. കെ എം ഷാജി എംഎൽഎയ്ക്കെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതിനെ തുടർന്ന് അദ്ദേഹം നടത്തിയ വാർത്താസമ്മേളനത്തിൽ താൻ കാരണം ഒരു വീട്ടിലും കണ്ണീർ വീണിട്ടില്ലെന്നും ഒരമ്മയും കണ്ണീർവാർത്തിട്ടില്ലെന്നും പറഞ്ഞിരുന്നു. ഇതിനു മറുപടിയായി എസ്എഫ്ഐ നേതാവായിരുന്ന ജോബി ആൻഡ്രൂസിന്റെ രക്തസാക്ഷിത്വം ഓർമിപ്പിച്ചുകൊണ്ട് സഹോദരൻ ജെയ്‌മോൻ ആൻഡ്രൂസ് കമന്റ് ഇട്ടിരുന്നു.

1992 ജൂലൈ 15നാണ് എസ്എഫ്ഐ താമരശ്ശേരി ഏരിയജോയിന്റ് സെക്രട്ടറി ആയിരുന്ന ജോബി ആൻഡ്രൂസിനെ കെ എസ് യു – എം എസ് എഫ് സംഘം കല്ലെറിഞ്ഞു കൊന്നത്. അന്ന് എം എസ് എഫിന്റെ സംസ്ഥാന നേതാവായിരുന്ന ഷാജി കെ വയനാട് എന്ന കെ എം ഷാജിക്ക് ഈ മരണത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചിയോടാനാകില്ലെന്ന ജെയ്മോന്റെ പോസ്റ്റാണ് ലീഗണികളെ പ്രകോപിപ്പിച്ചത്. തുടർന്ന് സുപ്രീം കോടതി അഭിഭാഷകനായ ജെയ്‌മോനെ സോഷ്യൽ മീഡിയയിൽ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു ഇവർ. ഇതിനു മറുപടിയായി ജയ്മോൻ പോസ്റ്റ് ചെയ്ത കുറിപ്പാണു വൈറലായത്.

ജെയ്‌മോൻ ആൻഡ്രൂസിന്റെ ഫേസ്ബുക് പോസ്റ്റ്:

ഞാൻ ഉയർത്തിയത് കൃത്യമായ ‘രാഷ്ട്രീയം’ ആണ്.
അതിനകത്ത് km ഷാജിയും ജോബി ആൻഡ്രൂസും ജെയ്‌മോനും ഒക്കെ പ്രതീകങ്ങൾ മാത്രം.

KM Shaji എന്ന എംഎൽഎ നടത്തിയ പത്രസമ്മേളനത്തിൽ വളരെ ഇന്നസെന്റ് ആയി നിന്നുകൊണ്ട് രാഷ്ട്രീയപാർട്ടിയുടെ നേതാവ് അല്ലെങ്കിൽ ജനറൽ സെക്രട്ടറി എന്ന നിലയിൽ മാത്രം ഉത്തരവാദിത്വം ഉള്ള കൊലപാതകങ്ങളുടെ പേരിൽ പിണറായി വിജയന്റെ കൈയ്യിൽ രക്തം കലർന്നിട്ടുണ്ട് എന്റെ കൈയ്യിൽ അങ്ങനെ ഒന്നും കലർന്നിട്ടില്ല എന്നു പറയുമ്പോൾ അതിനു ഒരു ഓർമപ്പെടുത്തൽ വേണമെന്ന് തോന്നി.

ഷാജി സംസ്ഥാന പ്രസിഡന്റ് ആണോ ജില്ലാ പ്രസിഡന്റ് ആണോ എര്യ പ്രസിഡന്റ് ആണോ എന്നതല്ല ഇവിടെ പ്രശ്നം.ഷാജിയുടെ സ്ഥാനം ഏതാണ് എന്നുള്ളത് ഈ വിഷയത്തിൽ വല്യ പ്രാധാന്യം കാര്യമേ അല്ല. പെരുന്നാക്ക് അവധിയുടെ എണ്ണം കൂട്ടാൻ സമരം ചെയ്യാനും, എതിരാളികളുടെ വനിതാ നേതാക്കൾ വരുമ്പോൾ മുണ്ടു പൊക്കി കാണിക്കാനും (അനുഭവസ്ഥ സ. K.K പ്രേമ, സ :രമയുടെ സഹോദരി, സാക്ഷി അന്നത്തെ SFI ജില്ലാ സെക്രട്ടറി ഇന്നത്തെ MLA പ്രദീപ്കുമാർ ) കൂട്ടംകൂടി കൂക്കി വിളിക്കാനും കല്ലെറിയാനും മാത്രം ഉള്ള സംഘത്തിന്റെ എന്ത്‌ പ്രസിഡന്റ്‌, എന്ത് സെക്രട്ടറി!! എന്ത്‌ സംഭാവനയാണ് ഇക്കൂട്ടർ വിദ്യാർത്ഥി സമൂഹത്തിനു നൽകിയത്.

ഷാജി msf അല്ല എന്നൊരു വാദം ഷാജി ക്ക് ഇല്ലല്ലോ.
ഷാജി msf എന്ന വിദ്യാർത്ഥി സംഘടന യെ അംഗീകരിക്കുന്നില്ല എന്ന വാദവും ഷാജി ക്ക് ഇല്ലല്ലോ.
എന്നാൽ ഞാൻ അല്ല സംസ്ഥാന പ്രസിഡന്റ് tpv കാസിം ആണ് സംസ്ഥാന പ്രസിഡന്റ് അതുകൊണ്ട് ജോബി യുടെ കൊലപാതക തിന് ഉത്തരവാദിത്വം എനിക്ക് അല്ല കാസിം ന് ആണ് ഉത്തരവാദിത്വം എന്ന് ഷാജി പറയുന്നുണ്ടോ.?

വ്യക്തിപരം ആയി ഷാജി ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണം എന്ന് എനിക്ക് നിർബന്ധമില്ല ഷാജി എടുക്കേണ്ട, കാസിം ഏറ്റെടുക്കുന്നു എന്ന് പറഞ്ഞോട്ടെ, ഇനി ശിഹാബ് തങ്ങൾ ഏറ്റെടുതോട്ടെ !!!
എനിക്കതിൽ ഒരു വിരോധവും ഇല്ല.

ഷാജിക്ക് കൊലപാതകങ്ങളുടെ രാഷ്ട്രീയമായ ഉത്തരവാദിത്വം ഒരാൾക്കു മേൽ ഏല്പിക്കാമെങ്കിൽ, അതേപോലെ ഉള്ള രാഷ്ട്രീയമായ ഉത്തരവാദിത്വം ഏറ്റെടുക്കാൻ മറുഭാഗത്ത് ചില ഓർമ പെടു തൽ കൂടി ഉണ്ടാകും എന്നതായിരുന്നു എന്റെ പോസ്റ്റ്‌.

അതിൽ ഞാൻ വിജയിച്ചിട്ടുണ്ട് എന്നാണ് എന്റെ പക്ഷം.
ഇനി ഷാജി സംസ്ഥാന പ്രസിഡന്റ് അല്ലാതത്തുകൊണ്ട് കൊലപാതകം കൊലപാതകം അല്ലാതെ ആകുമോ.?

ഇതിൽ ജോബി ആൻഡ്രൂസ് എന്നത് ഒരു പ്രതിനിധിമാത്രം ആണ്. ആ നഷ്ടം അത് ഞങ്ങളെ മാത്രം ബാധിക്കുന്ന കാര്യം ആണ്.

ജോബി 1992 ജൂലായ് 15 തീയതി യ്‌ക്ക്‌ ശേഷം ഒരു പ്രസ്ഥാനത്തിന്റെ, ചരിത്രത്തിന്റെ ഭാഗംആണ്.
പ്രസ്ഥാനത്തിന്റെ ഭാഗം എന്ന നിലയിൽ ജോബിയുടെ പ്രസ്ഥാനത്തെ ആക്രമിക്കുമ്പോൾ ഇനിയും ഇത്തരം ഓർമപ്പെടുത്തലുകൾ ഉണ്ടാകും. അതിനു കുരു പൊട്ടിയിട്ടു കാര്യമില്ല.

ഞാൻ സിപിഎംകാർ പ്രതികളായ കൊലപാതകങ്ങളെ ഒരിക്കലും ന്യായീക രിക്കുന്ന ആളല്ല, പരസ്യമായി എതിർത്തിട്ടു ളള ആളാണ്…പരസ്യമായി ലേഖനം എഴുതിയിട്ടുള്ള ആളാണ്

എന്ന് വിചാരിച്ചു സിപിഎം കാർ മാത്രം ആണ് കൊലപാതകികൾ എന്ന നിലയിൽ ഉള്ള ചർച്ചകൾ തുടങ്ങി വയ്ക്കുമ്പോൾ അതിൽ ചില തിരുത്തലുകളും ഓർമാപെടുത്ത ലുകളും വേണം എന്ന് തോന്നി.
അത് മാത്രമേ ഞാൻ ചെയ്തിട്ടുള്ളൂ.

ഇപ്പോൾ ‘പച്ചപ്പട ‘ ജോബിയുടെ കൊലപാതകത്തെ പറ്റി ഉന്നയിക്കുന്നത്, ‘ബർമുഡ -വള്ളി ട്രൗസർ’ വാദ മാണ്. ഞങ്ങൾ കൊല്ലു ന്നതു ഒന്നും കൊല അല്ല അത് താനേ ചാവുന്നതും… അതൊക്കെ അങ്ങനെ പോട്ടെ…..

ജോബി യുടെ കൊലപാതക്കേസിലെ പ്രതികൾ ഇന്ത്യൻ ശിക്ഷ നിയമത്തിലെ 302 ആം വകുപ്പ് പ്രകാരം ചാർജ് ഷീറ്റ് ചെയ്യപ്പെട്ട വരാണ്.

തന്നെയുമല്ല, നിങ്ങൾ കൊന്നു തള്ളിയ ജാതിയേരിയിലെ സജീവൻ, തൂണേരിയിലെ ഷിബിൻ, ചാവക്കാട് മുൻസിപ്പൽ ചെയർമാൻ വത്സൻ എന്ന് തുടങ്ങി 40ൽ അധികം പേരുടെ ചോരയുടെ മണം ആരുടെ കയ്യിൽ ഉണ്ടാകും എന്ന് ഷാജി പറഞ്ഞാൽ മതി…

ഞങ്ങളെ കൊന്നത് കൊണ്ട് മറ്റു കൊലപാകങ്ങളും ന്യായം എന്നല്ല. ഒരു രാഷ്ട്രീയ കൊലപാതങ്ങളും പാടില്ല എന്നു തന്നെയാണ് നിലപാട്.
ഈ കൊറോണ കാലത്തും ഒരു കൊലപാതകം നടന്നത്, ഷാജി, നിങ്ങളുടെ ആപ്പീസിലാണ്..

എന്നെ രണ്ടു ദിവസമായി തന്തക്കും തള്ളക്കും വിളിക്കുന്ന ‘പച്ചപ്പട” ക്കാരോട്…..

അറേബ്യയിലെ മുഴുവൻ സുഗന്ധദ്രവ്യങ്ങൾ കൊണ്ടുവന്ന് പൂശിയാലും നിങ്ങളുടെ ഷാജിയുടെ കൈകളിലെ ദുർഗന്ധം മാറില്ല…

സഭ്യമായ എതിരഭിപ്രായങ്ങൾക്കും സ്വാഗതം…

Leave a Reply

Your email address will not be published. Required fields are marked *