IPL2020: ആവേശപ്പോരാട്ടത്തിൽ കൊൽക്കത്തയ്ക്കെതിരെ ഡൽഹിക്ക് 18 റൺസ് ജയം

അബുദാബി: അവസാന ഓവർ വരെ ആവേശം നിറഞ്ഞ് നിന്ന മത്സരത്തിൽ കൊൽക്കത്തയ്ക്കെതിരെ ഡൽഹിയ്ക്ക് 18 റൺസ് ജയം.
സ്കോർ:
ഡൽഹി 228/4
കൊൽക്കത്ത 210/8

ആദ്യം ബാറ്റ് ചെയ്ത ഡൽഹിയ്ക്കായി ഓപ്പണർമാരായ പൃഥ്വി ഷായും ശിഖാർ ധവാനും തകർപ്പൻ പ്രകടനമാണ് കാഴ്ചവച്ചത്. ക്യാപ്റ്റൻ ശ്രേയസ് അയ്യരാണ് കൂടുതൽ അപകടകാരിയായത്. പൃഥ്വിഷാ 41 ബോളിൽ 66 റൺസെടുത്ത് പുറത്തായി. 36 പന്തിൽ 88 റൺസെടുത്ത അയ്യർ പുറത്താകാതെ നിന്നു. ഇതിനിടെ ഈ സീസണിലെ വേഗമേറിയ അർദ്ധശതകവും(26 ബോളിൽ) അയ്യർ കരസ്ഥമാക്കി.

ഡൽഹി ഉയർത്തിയ 229 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ കൊൽക്കത്തയുടെ മുൻനിര ബാറ്റ്സ്മാൻമാരെല്ലാം പതിവുപോലെ നിരാശപ്പെടുത്തി. ഏഴാം വിക്കറ്റിൽ ഒത്തുചേർന്ന ഓയിൻ മോർഗൻ- ത്രിപാഠി സഖ്യം കൊൽക്കത്തയ്ക്ക് വിജയപ്രതീക്ഷ നൽകി. എന്നാൽ സ്കോർ 200ൽ നിൽക്കെ മോർഗൻ പുറത്തായത് തിരിച്ചടിയായി. 18 ബോളിൽ 44 റൺസായിരുന്നു മോർഗൻ നേടിയത്. അവസാന ഓവറിലെ രണ്ടാം പന്തിൽ ത്രിപാഠിയും(16 ബോളിൽ 36) പുറത്തായതോടെ കൊൽക്കത്തയുടെ പ്രതീക്ഷിച്ച വിജയം കൈവിട്ടു പോകുകയായിരുന്നു. വിജയത്തോടെ ഡൽഹി പോയൻറ് പട്ടികയിൽ ആദ്യ നാലിലെത്തി .

Leave a Reply

Your email address will not be published. Required fields are marked *