IPL Updates: മിന്നും വിജയവുമായി മുംബൈ ഇന്ത്യൻ സ്

അബുദാബി: ഐ പി എല്ലിൽ വിജയ വഴിയിൽ തിരിച്ചെത്തി മുംബൈ ഇന്ത്യൻസ്. കിംഗ്സ് ഇലവൻ പഞ്ചാബിനെ 48 റൺസിനാണ് തകർത്തത്. ഇതോടെ പോയ്ൻ്റ് ടേബിളിൽ മുംബൈ സ്ഥാനം മെച്ചപ്പെടുത്തി.
ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ 4 വിക്കറ്റിന് 191 റൺസ് എടുത്തു. അവസാനഓവറുകളിൽ പൊള്ളാർഡും(20 ബോളിൽ 47) ഹർദ്ദിക് പാണ്ഡ്യയും(11ബോളിൽ 30) വെടിക്കെട്ട് ബാറ്റിങ്ങാണ് കാഴ്ചവച്ചത് .അവസാന ഓവറിൽ ഇരുവരും ചേർന്ന് 25 റൺസാണ് അടിച്ചെടുത്തത്.
രണ്ടാമത് ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 143 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. 44 റൺസ് എടുത്ത പുരാനാണ് ടോപ് സ്കോറർ. ബുംറ, രാഹുൽ ചഹാർ, പാറ്റിൻസൺ എന്നിവർ മുംബൈയ്ക്കായി രണ്ട് വിക്കറ്റ് വീതം നേടി.
ഒക്ടോബർ മൂന്നിനാണ് മുംബൈയുടെ അവസാന മത്സരം.

Leave a Reply

Your email address will not be published. Required fields are marked *