CPIM : സാമ്പത്തിക പ്രതിസന്ധി മൂലം വിവാഹം നടത്താനാകാത്ത കുടുംബങ്ങൾക്ക് കൈത്താങ്ങുമായി സി.പി.ഐ.എം.

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയ്ക്കിടയിലും മറ്റ് സാമ്പത്തിക പരാധീനതകൾ മൂലവും വിവാഹം നടത്താനാവാതെ വിഷമിക്കുന്ന കുടുംബങ്ങൾ കൈത്താങ്ങായി സി.പി.ഐ.എം. പത്തനംതിട്ട കുന്നന്താനം എൽ.സിയുടെ നേതൃത്വത്തിലാണ് വിവാഹം നടത്താനാവാതെ ഉഴലുന്ന കുടുംബങ്ങളെ സഹായിക്കാൻ രംഗത്തെത്തിയിരിക്കുന്നത്. ഇതിനായി കുന്നത്താനു എൽ.സിയുടെ നേത്യത്വത്തിൽ ജനകീയ സമിതി രൂപീകരിക്കുകയും പ്രാരംഭ പ്രവർത്തനങ്ങളെക്കുറിച്ചും തീരുമാനമെടുക്കും. നാളെ സി.പി.ഐ.എം പത്തനംത്തിട്ട ജില്ല സെക്രട്ടറി കെ.പി.ഉദയഭാനു യോഗം ഉദ്ഘാടനം ചെയ്യും.
സാമ്പത്തിക പ്രതിസന്ധിയിൽ നിലച്ചു പോയ ഒരു പാട് കുടുംബങ്ങൾക്ക് പ്രതീക്ഷ നൽകുന്നതാണ് സി.പി.ഐ.എമ്മിൻ്റെ ഈ ഉദ്യമം.

Leave a Reply

Your email address will not be published. Required fields are marked *