Covid-19; ആൾക്കൂട്ടം അനുവദിക്കില്ല; കടുത്ത നടപടികളിലേക്ക് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് സൂപ്പർ സ്പ്രെഡ് തടയാൻ നിയന്ത്രങ്ങൾ കർശനമാക്കി സർക്കാർ. പുതിയ നിയന്ത്രണങ്ങളുൾപ്പെടുത്തി സർക്കാർ ഉത്തരവിറക്കി. അഞ്ച് പേരിൽ കൂടുതൽ പൊതു സ്ഥലങ്ങളിൽ കൂട്ടം കൂടുന്നതിനാണ് പ്രധാനമായും വിലക്കേർപ്പെടുത്തിയത്. സാമൂഹിക അകലം പാലിക്കാത്തവർക്കെതിരെയും കടകളിൽ സാമൂഹികഅകലം പാലിച്ചില്ലെങ്കിൽ ഉടമയ്ക്കെതിരെ കർശന നടപടി എടുക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമായിരുന്നു. പ്രാദേശിക സാഹചര്യങ്ങൾക്കനുസരിച്ച് ജില്ലാ കളക്ടർമാർക്ക് കൂടുതൽ നിയന്ത്രണങ്ങളും മെടുക്കാമെന്ന് ഉത്തരവിൽ പറയുന്നുണ്ട്. രണ്ട് ദിവസമായി കോ വിഡ് രോഗികളുടെ എണ്ണം 8000 കടന്നിരുന്നു ഇതിനെ തുടർന്നാണ് സംസ്ഥാന സർക്കാർ കടുത്ത നടപടികളിലേക്ക് കടന്നത്

Leave a Reply

Your email address will not be published. Required fields are marked *