"നാടിന്റെ ഉയർത്തെഴുന്നേൽപ്പ്, മതേതരത്വം നീണാൽ വാഴട്ടേ " പൗരത്വ ബില്ലിനെതിരെ പ്രതിഷേധവുമായി മലയാള സിനിമാലോകം

കൊച്ചി:പൗരത്വ ഭേദഗതി ബില്ലിനെ ചൊല്ലി രാജ്യത്ത് ക്യാമ്പസുകളും കടന്ന് പ്രതിഷേധം കത്തിക്കയറുമ്പോൾ തങ്ങളുടെ നിലപാടും പ്രതിഷേധങ്ങളും അറിയിച്ച് മലയാള സിനിമാലോകവും.

പൗരത്വ ഭേദഗതി ബില്ലിനെ രൂക്ഷമായി വിമർശിച്ച് നടന്മാരായ പൃഥിരാജ്, കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത്, ആന്റണി വർഗീസ് എന്നിവർ രംഗത്ത് വന്നു
.

വിദ്യാർത്ഥികൾ നടത്തുന്ന പ്രതിഷേധത്തിന്റെ ഫോട്ടോ പങ്കുവച്ചായിരുന്നു

പൃഥിരാജിന്റെ പ്രതികരണം. ‘വിപ്ലവം എപ്പോഴും വീട്ടിൽ നിന്നു തന്നെയാണ് ഉണ്ടാകുന്നത് ‘ എന്നതലക്കെട്ടുൾപ്പെടുത്തി പോസ്റ്റ് ചെയ്താണ്
പൃഥിരാജ് പ്രതിഷേധം അറിയിച്ചത്.

പൃഥിരാജ് ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റ്

ഈ ചൂണ്ടിപ്പിടിച്ചിരിക്കുന്ന വിരല്‍ മാത്രം മതി, ഈ രാജ്യത്തെ മുഴുവന്‍ വിദ്യാര്‍ഥികളും ഒന്നിക്കാന്‍. ഭരണഘടനയ്‌ക്കൊപ്പം നില്‍ക്കുക. ഇന്ത്യയുടെ യഥാര്‍ഥ മകളും മകനുമായി നിലനില്‍ക്കുക’ നടന്‍ കുഞ്ചാക്കോ ബോബനും പ്രതികരിച്ചു.

കുഞ്ചാക്കോ ബോബൻ പങ്കുവച്ച ചിത്രം

വിദ്യാര്‍ഥിനി ആയിഷത്ത് റെന്നയുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് ഇന്ദ്രജിത്തിന്റെ അഭിപ്രായ പ്രകടനം.
ജാമിയ മിലിയ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളെ പൊലീസ് ക്രൂരമായി തല്ലിച്ചതയ്ക്കുമ്പോള്‍ അതിനെതിരെ വിരല്‍ ചൂണ്ടി പ്രതികരിക്കുന്ന വിദ്യാര്‍ഥിയുടെ ചിത്രം അപ്ലോഡ് ചെയ്താണ് ഇന്ദ്രജിത് വിഷയത്തില്‍ ഇടപെട്ടത്.
‘നാടിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്, മതേതരത്വം നീണാള്‍ വാഴട്ടെ’, ഇന്ദ്രജിത്ത് ഫേസ്ബുക്കില്‍ കുറിച്ചു.

ഇന്ദ്രജിത്ത് പോസ്റ്റ് ചെയ്ത ചിത്രം
പെപ്പെ പങ്കുവച്ച ചിത്രം

വിദ്യാര്‍ത്ഥികളെ അടിച്ചമര്‍ത്തിയും നിയമങ്ങള്‍ അടിച്ചേല്‍പിച്ചുമല്ല നടപ്പിലാക്കണ്ടത്… ഇങ്ങനെ ചെയ്യുന്നത് ആരായാലും അവരോടു ഒന്നേ പറയാന്‍ ഒള്ളൂ… ഇന്ത്യ നമ്മുടെ രാജ്യമാണ്’;നടന്‍
ആന്റണി വര്‍ഗീസ് ഫേസ്ബുക്കില്‍ കുറിച്ചു.

നടന്‍ സണ്ണി വെയ്ന്‍ വംശീയ വിദ്വേഷം ചൂണ്ടിക്കാട്ടി ‘ഡോണ്ട് ബി എ സക്കര്‍’ എന്ന ഹൃസ്വചിത്രത്തിലെ രംഗം പങ്കുവെച്ചിരുന്നു.
സിനിമാ രംഗത്തെ ഒട്ടേറേ പ്രമുഖർ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതിഷേധം അറിയിച്ചിരുന്നു. നടി
പാർവ്വതി തെരുേവാത്ത്, അമലാ പോൾ എന്നിവരുടെ പ്രതികരണം ശ്രദ്ധേയമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *