പൗരത്വ നിയമം: ചലച്ചിത്ര താരങ്ങൾക്കെതിരെ പ്രതികാര നടപടിക്ക്‌ സാധ്യതയെന്ന് റിപ്പോർട്ട്

ന്യൂഡൽഹി : പൗരത്വ ബില്ലിനെതിരെ പ്രതികരിച്ച ചലച്ചിത്ര താരങ്ങൾക്കെതിരെ കേന്ദ്രം അന്വേഷണം നടത്താൻ ഒരുങ്ങുന്നതായി സൂചന. ചലച്ചിത്ര താരങ്ങളുടെ ആദായ നികുതി രേഖകൾ മുതൽ സർവ്വ കാര്യങ്ങളും പരിശോധിച്ച് വരുകയാണെന്നാണ് സൂചന.കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയാണ് ആദായ നികുതി വകുപ്പുമായി സഹകരിച്ച്താരങ്ങളുടെ വിവരങ്ങൾ പരിശോധിക്കാൻ ഒരുങ്ങുന്നത്. നികുതി വെട്ടിപ്പിന്റെ പേരിൽ ആദായ നികുതി വകുപ്പ് സംശയിക്കുന്ന താരങ്ങളും പൗരത്വ ബില്ലിനെ എതിർത്ത് രംഗത്ത് വന്നിട്ടുണ്ട്.
താരങ്ങളുടെ ബിനാമി ഇടപാടുകൾ, റിയൽ എസ്‌റ്റേറ്റ് ബിസിനസുകൾ ഇടനിലക്കാർ എന്നിവരുടെ നീക്കങ്ങളും നിരീക്ഷണത്തിലാണ്. കേന്ദ്രത്തിനെതിരെ പ്രതികരിച്ചതിന്റെ പേരിൽ റെയ്ഡ് ഉൾപ്പെടെയുള്ള പ്രതികാര നടപടിക്ക് നേരിടേണ്ടി വരുമെന്നും സൂചനകളുണ്ട്.
പൗരത്വ ബില്ലിനെതിരെ രൂക്ഷമായി പ്രതികരിച്ചത് മലയാള സിനിമാ താരങ്ങളാണ്.
മമ്മൂട്ടി, പൃഥിരാജ്, ടൊവിനോ, കുഞ്ചാക്കോ ബോബൻ, പൃഥിരാജ്, ദുൽഖർ സൽമാൻ, ഇന്ദ്രജിത്ത്, പെപ്പേ, വിനീത് ശ്രീനിവാസൻ ,റിമ കല്ലിങ്കൽ ,അമലാ പോൾ തുടങ്ങി നിരവധി താരങ്ങൾ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. പൗരതാ ബില്ലിനെതിരെ ഫേസ്ബുക്കിൽ പ്രതികരിച്ച ടിനി ടോമിന് സംഘപരിവാർ സൈബർ ആക്രമണത്തെ തുടർന്ന് പോസ്റ്റ് പിൻവലിച്ചിരുന്നു. എന്നാൽ പൗരത്വ വിഷയത്തിൽ മോഹൻലാൽ ഉൾപ്പെടെയുള്ളവരുടെ മനം വൻ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *