"അടിച്ചമർത്തുo തോറും പ്രതിഷേധങ്ങൾ പടർന്നു കൊണ്ടേയിരിക്കും"; പൗരത്വ ഭേദഗതി ബില്ലിൽ പ്രതികരണവുമായി ടൊവിനോ

കൊച്ചി: പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതികരണവുമായി നടൻ ടൊവിനോ തോമസ്.ഡൽഹി പൊലീസിന്റെ ക്രൂര മർദ്ദനത്തിനിരയായ ജാമിയ മിലിയ സർവ്വകലാശാല വിദ്യാർത്ഥികൾക്ക് പിന്തുണയുമായി ടൊവിനോയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്.
‘ഒരിക്കൽ കുറിച്ചത് വീണ്ടും ആവർത്തിക്കുന്നു. അടിച്ചമർത്തും തോറും പ്രതിഷേധങ്ങൾ പടർന്നു കൊണ്ടേയിരിക്കും, ഹാഷ്ടാഗ് ക്യാമ്പയ്നുകൾക്കപ്പുറം ഇവിടെ പ്രക്ഷോഭങ്ങളുണ്ടാകും. ചരിത്രം പഠിപ്പിക്കുന്നത് അതാണെന്നും ടൊവിനോ പോസ്റ്റിൽ പറയുന്നു.
ടൊവിനോ തോമസിന് പുറമേ മലയാള സിനിമാ രംഗത്തെ നിരവധി പേരാണ് പൗരത്വ ബില്ലിനെ എതിർത്ത് പ്രതികരണമറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *