BREAKING:സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; സുരാജ് മികച്ച നടൻ, കനി കുസൃതി മികച്ച നടി

തിരുവനന്തപുരം: 51-)മത് സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു.മികച്ച നടനായി സുരാജ് വെഞ്ഞാറമൂടിനെയും, മികച്ച നടിയായി കനികുസൃതിയെയും തിരഞ്ഞെടുത്തു.തിരുവനന്തപുരത്ത് മന്ത്രി എ.കെ.ബാലനാണ് വിജയികളെ പ്രഖ്യാപിച്ചത്.
മികച്ച ചിത്രമായി റഹ്മാൻ സഹോദരന്മാരുടെ വാസന്തി, മികച്ച സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയെയും തിരഞ്ഞെടുത്തു.
മികച്ച ചിത്രം, നടൻ, നടി വിഭാഗങ്ങളിലെല്ലാം ശക്തമായ മത്സരമാണ് നടന്നത്. മധു അമ്പാട്ട് അധ്യക്ഷനായ ജൂറിയാണ് പുരസ്കാര വിജയികളെ തെരഞ്ഞെടുത്തത്.. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു ഇത്തവണത്തെ വിലയിരുത്തൽ. 119 സിനിമകളാണ് ജൂറിക്ക് മുന്നിലെത്തിയത്. എൻട്രികളിൽ കൂടുതലും നവാഗത സംവിധായകന്മാരുടേതായിരുന്നു. ഇത്തരത്തിൽ 71 സിനിമകളാണ് ഉണ്ടായിരുന്നതെന്ന് മന്ത്രി. എ.കെ.ബാലൻ പറഞ്ഞു.

അവാർഡ് നേടിയവരുടെ വിവരങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *