‘
കൊച്ചി: സിനിമാ ചിത്രീകണത്തിനിടെ നടൻ തോമസിന് പരുക്ക്. ‘കള’ എന്ന ചിത്രത്തിൻ്റെ സംഘട്ടന രംഗങ്ങൾ ഷൂട്ട് ചെയ്യുന്നതിനിടെയാണ് സംഭവം. ടൊവിനോയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആന്തരിക രക്തസ്രാവം കണ്ടെത്തിയതിനെ തുടർന്ന് ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. രണ്ട് ദിവസമായി പിറവത്തെ ലൊക്കേഷനിൽ സംഘട്ടനത്തിനിടയിൽ വയറിന് ചവിട്ടേൽക്കുകയായിരുന്നുവെങ്കിലും കാര്യമായ പ്രശ്നങ്ങൾ ഇല്ലാത്തതിനാൽ ഷൂട്ടിങ്ങ് തുടരുകയായിരുന്നു. അതേ സമയം ബുധനാഴ്ച ഷൂട്ടിങ്ങ് തുടങ്ങുന്നതിനിടയിൽ കഠിനമായ വയറുവേദനയുണ്ടായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.