ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു

അർജൻ്റിന: ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ (60) അന്തരിച്ചു.ഹൃദയാഘാതത്തെ തുടർന്ന് ടി ഗ്രെയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. തലച്ചോറിൽ രക്തം കട്ടപിടിച്ചതിന്ന തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. കാൽപന്തിലെ ദൈവം എന്നായിരുന്നു മറഡോണയെ ആരാധകർ വിളിച്ചിരുന്നത്. സ്കാനിങ്ങിനിടയിലൂടെയാണ് തലച്ചോറിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയത്. ഒക്ടോബറിലാണ് താരം 60-ാം പിറന്നാൾ ആഘോഷിച്ചത്. ഫുട്ബോൾ ഇതിഹാസത്തിൻ്റെ പിൻ വാങ്ങൽ ആരാധകരെ ഒന്നടങ്കം ദു:ഖത്തിലാഴ്ത്തിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *