Breaking:ലൈഫ് മിഷനിലെ സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതിയുടെ സ്റ്റേ

കൊച്ചി: ലൈഫ്റ്റഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്ന സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതിയുടെ സ്റ്റേ.രണ്ട് മാസത്തേക്കാണ് ഹൈക്കോടതി അന്വേഷണം സ്‌റ്റേ ചെയ്തിരിക്കുന്നത് .ജസ്റ്റിസ് വി.ജി.അരുണിൻ്റേതാണ് ഉത്തരവ്. നിർമ്മാണ കമ്പനിയായ യൂണിടക്കും ലൈഫ്മിഷനും നൽകിയ ഹരജിയിലാണ് ഉത്തരവ്. അതേ സമയം യുണിടാക് എം.ഡി സന്തോഷ് ഈപ്പനെതിരായ അന്വേഷണവുമായി സി.ബി.ഐക്ക് മുന്നോട്ട് പോകാമെന്ന് കോടതി വ്യക്തമാക്കി. സംസ്ഥാന സർക്കാരോ കോടതിയോ അവശ്യപ്പെടാതെയുള്ള സി.ബി.ഐ അന്വേഷണം ഫെഡറൽ സംവിധാനത്തിന് വിരുദ്ധമാണെന്നും ലൈഫ്മിഷനു വിദേശ സഹായം ലഭിച്ചിട്ടില്ലെന്നും ഇത് എഫ്.സി.ആർ.എ (വിദേശ സഹായ നിയന്ത്രണ നിയമ ) പരിധിയിൽ വരില്ലെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കിയിരുന്നു. നിലവിലെ സാഹചര്യത്തിൽ ഹൈക്കോടതിയുടെ സ്റ്റേ ഇടത് സർക്കാരിന് ആരോപണങ്ങളെ പ്രതിരോധിക്കുവാനുള്ള ഊർജ്ജമായി മാറും.

Leave a Reply

Your email address will not be published. Required fields are marked *