BREAKING:എം.ശിവശങ്കറിനെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ മാധ്യമ പ്രവർത്തകർക്ക് മർദ്ദനം

തിരുവനന്തപുരം: എം.ശിവശങ്കറിനെ ഒളിച്ചു കടത്താൻ ശ്രമിക്കുന്നതിനിടെ മാധ്യമ പ്രവർത്തകരെ മർദ്ദിച്ചു . ശിവശങ്കറിനെ മെഡിക്കൽ കോളജിലേക്ക് മറ്റൊരു വഴിയിലൂടെ കൊണ്ടു പോകുന്നത് ദ്യശ്യങ്ങൾ പകർത്തിയതിനാണ് പി.ആർ.എസ് ആശുപത്രി ജീവനക്കാർ മാധ്യമ പ്രവർത്തകരെ ആക്രമിച്ചത്. ആംബുലൻസിലേക്ക് കയറ്റുന്ന ദൃശ്യങ്ങളെടുക്കുന്നതിനിടെ വനിതാ മാധ്യമ പ്രവർത്തകരെയും മർദ്ദിച്ചു.ഇതിന് ശേഷം ഇവർ ആശുപത്രിയ്ക്ക് ഉള്ളിലേക്ക് ഓടി പോയി മാധ്യമ പ്രവർത്തകർ പരാതി നൽകിയിട്ടും കരമന പോലീസ് നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് മാധ്യമ പ്രവർത്തകർ സ്ഥലത്ത് പ്രതിഷേധിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *