തിരുവനന്തപുരം: 51-)മത് സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു.മികച്ച നടനായി സുരാജ് വെഞ്ഞാറമൂടിനെയും, മികച്ച നടിയായി കനികുസൃതിയെയും തിരഞ്ഞെടുത്തു.തിരുവനന്തപുരത്ത് മന്ത്രി എ.കെ.ബാലനാണ് വിജയികളെ പ്രഖ്യാപിച്ചത്.

മറ്റ് അവാർഡ് ജേതാക്കൾ:
അവാർഡുകൾ ഇങ്ങനെ:
ചലച്ചിത്രവിഭാഗം
മികച്ച ചിത്രം: വാസന്തി, ഷിനോസ് റഹ്മാൻ, സജാസ് റഹ്മാൻ
മികച്ച രണ്ടാമത്തെ ചിത്രം: കെഞ്ചിറ, മനോജ് കാന
മികച്ച നടൻ: സുരാജ് വെഞ്ഞാറമൂട്, ചിത്രം വികൃതി, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ
മികച്ച നടി: കനി കുസൃതി, ചിത്രം ബിരിയാണി
മികച്ച സംവിധായകൻ: ലിജോ ജോസ് പെല്ലിശ്ശേരി, ചിത്രം ജല്ലിക്കെട്ട്
മികച്ച സംഗീതസംവിധായകൻ: സുഷിൻ ശ്യാം
മികച്ച ചിത്രസംയോജകൻ: കിരൺദാസ്
മികച്ച ഗായകൻ: നജീം അർഷാദ്
മികച്ച ഗായിക: മധുശ്രീ നാരായണൻ
ഗാനരചന: സുജേഷ് രവി
കലാമൂല്യമുള്ള ജനപ്രിയ ചിത്രം: കുമ്പളങ്ങി നൈറ്റ്സ്
മികച്ച നവാഗതസംവിധായകൻ: രതീഷ് പൊതുവാൾ, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ
മികച്ച സ്വഭാവനടൻ: ഫഹദ് ഫാസിൽ
മികച്ച സ്വഭാവനടി: സ്വാസിക
മികച്ച ബാലതാരം: വാസുദേവ് സജേഷ് മാരാർ
മികച്ച കഥാകൃത്ത്: ഷാഹുൽ
പ്രത്യേകപരാമർശം:
മികച്ച നടനുള്ള പ്രത്യേക പരാമർശം: നിവിൻ പോളി
മികച്ച നടിക്കുള്ള പ്രത്യേക പരാമർശം: അന്ന ബെൻ
ഡോ. പി കെ രാജശേഖരനാണ് മികച്ച സിനിമാ ഗ്രന്ഥത്തിനുള്ള പുരസ്കാരം.
മികച്ച ലേഖനം: മാടമ്പള്ളിയിലെ മനോരോഗി, കോമാളി മേൽക്കൈ നേടുന്ന കാലം: ബിപിൻ ചന്ദ്രൻ