ജോണ്‍ അബ്രഹാമിന്റെ ഏക ക്രൂയ്‌സര്‍ ബൈക്ക് ഇതാണ്‌

വിനോദ വ്യവസായ രംഗത്തെ മോട്ടോര്‍ സൈക്കില്‍ ഐക്കണ്‍ ആയ ബോളിവുഡ് താരം ജോണ്‍ അബ്രഹാം തന്റെ ഗാരേജിന്റെ വീഡിയോ പുറത്ത് വിട്ടു. ജോണിന്റെ നിരവധി സൂപ്പര്‍ ബൈക്കുകള്‍ വീഡിയോയില്‍ കാണാം. കാവസാക്കി നിഞ്ച ഇസഡ് എക്‌സ് 14 ആറില്‍ ആണ് വീഡിയോ തുടങ്ങുന്നത്. പിന്നീട് എപ്രിലിയ ആര്‍ എസ് വി 4 ആര്‍ എഫിനേയും കാണിക്കുന്നു.

തന്റെ ഗാരേജില്‍ പുതുതായി എത്തിയ വാഹനങ്ങളും വീഡിയോയില്‍ ജോണ്‍ കാണിക്കുന്നുണ്ട്.

ഏറ്റവും പുതിയ തലമുറയില്‍പ്പെട്ട യമഹ വൈ ഇസഡ് എഫ് ആര്‍ 1 ജോണിനുണ്ട്. അക്രപോവിക് എക്‌സോസ്റ്റ് സംവിധാനം ഈ മോട്ടോര്‍ സൈക്കളില്‍ ഉണ്ട്.

ഇറ്റലിക്കാരനായ ഡ്യൂക്കാറ്റി പനിഗേല്‍ വി 4യും എംവി അഗസ്റ്റ എഫ് 3 800 ഉം അദ്ദേഹത്തിന് സ്വന്തമായുണ്ട്. അദ്ദേഹത്തിന്റെ ഗാരേജിലെ ഏക ക്രൂയ്‌സര്‍ ബൈക്ക് യമഹ വി-മാക്‌സ് ആണ്. അത് യമഹയുടെ അറുപതാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഇറക്കിയ വാഹനമാണ് ജോണ്‍ സ്വന്തമാക്കിയിരിക്കുന്നത്.

അദ്ദേഹത്തിന്റെ അടുത്ത് റിലീസ് ചെയ്യാന്‍ പോകുന്ന ചിത്രമായ ഐല്‍ ഓഫ് മാന്‍ ടിടി എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായിട്ടാണ് വീഡിയോ പുറത്ത് വിട്ടത്. ഇന്ത്യയില്‍ ആദ്യമായിട്ടാണ് അത്തരമൊരു സിനിമ വരുന്നത്.

ലോകത്തെ എല്ലാ മോട്ടോര്‍ സൈക്കിള്‍ റേസുകളുടേയും മെക്കയാണ് ദി ഐല്‍ ഓഫ് മാന്‍. എല്ലാ വര്‍ഷവും ദി ഐല്‍ ഓഫ് മാനില്‍ നടക്കുന്ന റേസിങ്ങാണ് ലോകത്തിലെ ഏറ്റവും അപകടകരമായ റേസിങ്. പൊതുവഴികളിലാണ് ഈ റേസിങ് മത്സരം നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *