BIHAR election: ബീഹാർ തെരഞ്ഞെടുപ്പ്: ഇടതിനും മുന്നേറ്റം പ്രവചിച്ചു എക്സിറ്റ് പോൾ

ന്യൂഡൽഹി:ബീഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ മഹാഗഡ്ബന്ധന്റെ ഭാഗമായ ഇടത് പാർട്ടികൾക്കും മികച്ച വിജയം പ്രവചിച്ചു എക്സിറ്റ് പോൾ. ഇടത് പാർട്ടികൾ ക്ക് 17 സീറ്റുകൾ വരെ ആണ് റിപ്പബ്ലിക് ടിവിയുടെ പോൾ നൽകുന്നത്. 30 ഓളം സീറ്റുകളിൽ ആണ് ഇടത് പാർട്ടികൾ മത്സരിച്ചത്.

ഇടതിലെ വല്യേട്ടൻ ആയ സിപിഐ എം എല്ലിന് 12 മുതൽ 14 സീറ്റുകളും സിപിഐ എമ്മിന് 2 സീറ്റുകളും സിപിഐക്ക് 1 സീറ്റും ലഭിക്കുമെന്നാണ് പ്രവചനം.

റിപ്പബ്ലിക് ടി.വി- ജന്‍ കി ബാത്ത് സര്‍വ്വേയിലും മഹാസഖ്യത്തിനാണ് മുന്നേറ്റം. മഹാസഖ്യം 118 മുതല്‍ 139 വരെ സീറ്റും എന്‍.ഡി.എയ്ക്ക് 91 മുതല്‍ 117 സീറ്റുമാണ് പ്രവചിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *