BIHAR Election: ബിഹാറിൽ എൻ ഡി എ തോൽകുമെന്നു ബിജെപി വക്താവ് ചന്ദ്രശേഖരന്റെ ചാനൽ

പട്ന: ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് അവസാന ഘട്ടം വോട്ടെടുപ്പ് കഴിഞ്ഞതോടെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വന്നു തുടങ്ങി. ടൈംസ് നെറ്റ് വർക്, റിപ്പബ്ലിക് ടിവി ഫലങ്ങൾ ആണ് പുറത്ത് വന്നത്.

ജെഡിയു നയിക്കുന്ന എൻ ഡി എ യ്ക്ക് തിരിച്ചടി ഉണ്ടാകുമെന്ന് ഇരു പോളുകളും പ്രവചിക്കുന്നു.

എൻ ഡി എ യ്ക്ക് 91 മുതൽ 117 സീറ്റുകൾ ലഭിക്കുമെന്ന് റിപ്പബ്ലിക് ടിവി റിപ്പോർട്ട് ചെയ്യുന്നു. ആർ ജെ ഡി നയിക്കുന്ന മഹാഗഡ്ബന്ധൻ 118 മുതൽ 138 വരെ സീറ്റുകൾ ലഭിക്കുമെന്ന് പോൾ പറയുന്നു.
120 സീറ്റുകൾ ആണ് ടൈംസ് നൗ ആർ ജെ ഡി സഖ്യത്തിന് നൽകുന്നത്. എൻ ഡി എ യ്ക്ക് 116 സീറ്റുകളും. തൂക് നിയമസഭാ ആണ് പ്രവചനം.

ബിജെപി ദേശീയ വക്താവ് ആയ ചന്ദ്രശേഖരന് നിക്ഷേപം ഉള്ള ചാനൽ ആണ് റിപ്പബ്ലിക്. ബിജെപി അനുകൂല നിലപാട് സ്വീകരിക്കുന്ന ഇരു ചാനലുകളും പാർട്ടിക്ക് തിരിച്ചടി ലഭിക്കുമെന്ന് പറയുമ്പോൾ തെരെഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി ആണ് കാത്തിരിക്കുന്നത് എന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.

15 വർഷത്തെ നിതീഷ് ഭരണത്തിന് എതിരെ ശക്തമായ എതിർപ്പ് ആണ് നിലനിൽക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി ബന്ധം ഉപേക്ഷിച്ച് ജെ ഡി യു ആർ ജെ ഡിയുമായി സഖ്യം ഉണ്ടാക്കി മത്സരിച്ചു വിജയം നേടിയിരുന്നു. മാസങ്ങൾക്ക് ശേഷം നിതീഷ് എൻ ഡി എ യിലേക്ക് തിരിച്ചു പോയി സർക്കാർ രൂപീകരിച്ചു.

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്

  • എക്സിറ്റ് പോൾ ഫലങ്ങൾ
  • റിപ്പബ്ലിക്ക് ടിവി- ജൻ കി ബാത്ത്
  • യുപിഎ : 118- 138
  • ആർജെഡി: 79- 91
  • കോൺഗ്രസ്: 24-30
  • സിപിഐ (ML): 12-14
  • സിപിഎം: 2
  • സിപിഐ: 1
  • എൻഡിഎ: 91 – 117
  • ബിജെപി: 60-75
  • ജനതാദൾ (യു): 31-42
  • എൽജെപി : 5-8
  • മറ്റുള്ളവർ: 3-6

Leave a Reply

Your email address will not be published. Required fields are marked *