BIGBREAKING; കൊച്ചിയിൽ മൂന്ന് അൽ -ഖ്വയ്ദ തീവ്രവാദികൾ പിടിയിൽ; എൻ.ഐ.എ റെയ്ഡിനിടെ

കൊച്ചി: ദേശീയ അന്വേഷണ ഏജൻസി നടത്തിയ റെയ്ഡിൽ മൂന്ന് അൽഖ്വയ്ദ തീവ്രവാദികൾ പിടിയിൽ. എറണാകുളത്ത് നിന്നാണ് തീവ്രവാദികൾ പിടിയിലായത് ഇവർ മലയാളികൾ അല്ലെന്നാണ് വിവരം. മുർഷിദ് ഹസൻ, ഇ യാ ഖുബ് വിശ്വാസ്, മെമ്പറഫ് ഹൊസൻ എന്നിവരാണ് പെരുമ്പാവൂരിൽ നിന്ന് പിടിയിലായത്. കേരളത്തിലും പശ്ചിമ ബംഗാളിലുമായി നടത്തിയ പരിശോധനയിൽ ഒൻപത് ഭീകരവാദികളാണ് പിടിയിലായത്.

രാജ്യത്തിൻ്റെ പ്രധാന ഭാഗങ്ങളിൽ ആക്രമണം നടത്താനുള്ള പദ്ധതികൾ ഇവർ തയ്യാറാക്കിയിരുന്നു. ഇവരിൽ നിന്ന് ജിഹാദി ലേഖനങ്ങൾ, ആയുധങ്ങൾ ,വെടിക്കോപ്പുകൾ, മറ്റ് രേഖകൾ, അപകടകരമായ വസ്തുക്കൾ എന്നിവ എൻ.ഐ.എ പിടിച്ചെടുത്തു. ഇവരുടെ അറസ്റ്റോടെ ഡൽഹിയിൽ അടക്കം അക്രമണം നടത്താനുള്ള വലിയ ശ്രമമാണ് തകര്ത്തതെന്ന് എൻ.ഐ.എ വ്യക്തമാക്കി. ഈ മാസം 11 ന് രജിസ്റ്റർ ചെയ്ത കേസിൻ്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. പിടിയിലായവരെ കൊച്ചി എൻ.ഐ.എ കോടതിയിൽ ഹാജരാക്കും.എന്നാൽ കേസ് ഡൽഹിയിലായതിനാൽ പ്രതികളെ അവിടേക്ക് മാറ്റുമെന്ന് വിവരമുണ്ട്.രാജ്യ തലസ്ഥാനം ഉൾപ്പെടെ ഒന്നിലധികം സ്ഥലങ്ങളിൽ ഇവർ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *