Asianet-CPIM ഏഷ്യാനെറ്റ് ചർച്ചയിൽ സി.പി.ഐ.എം പ്രതിനിധികൾ പങ്കെടുക്കും

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിലെ ചർച്ചകളിൽ സി.പി.എം പ്രതിനിധികൾ പങ്കെടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഏഷ്യാനെറ്റ് പ്രതിനിധികൾ എ.കെ.ജി സെൻ്ററിലെത്തി ചാനൽ ചർച്ചകളിൽ സി.പി.എം പ്രതിനിധികൾ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടതായും കോടിയേരി പറഞ്ഞു. സി.പി.ഐ. എമ്മിന് ഒരു മാധ്യമത്തോടും ശത്രുതയില്ലെന്നും മാധ്യമങ്ങളുടെ നിലപാടിൻ്റെ അടിസ്ഥാനത്തിലാകും തിരിച്ചുള്ള പാർട്ടിയുടെ സമീപനമെന്നും കോടിയേരി വ്യക്തമാക്കി. ചാനൽ ചർച്ചകളിൽ അവതാരകർ പക്ഷപാതപരമായി പെരുമാറുന്നുവെന്നാരോപിച്ചായിരുന്നു മുന്ന് മാസം മുമ്പ് ഏഷ്യാനെറ്റ് ചർച്ചകൾ ബഹിഷ്ക്കരിച്ചത്. ഏത് കാര്യം ചർച്ച ചെയ്യാനും സംവദിക്കാനും സി.പി.ഐ എം തയ്യാറാണ്. മൂന്ന് മാസമായി ഏഷ്യാനെറ്റിൻ്റെ റേറ്റിങ്ങിൽ വൻ ഇടിവ് രേഖപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *