80 നഗരങ്ങൾ അടച്ചിടാൻ നിർദേശം; ഡൽഹിയിൽ പ്രവേശനമില്ല

ന്യൂഡൽഹി: കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ 80 നഗരങ്ങൾ അടച്ചിടാൻ നിർദേശം. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബെംഗളൂരു ഉൾപ്പെടയുള്ള നഗരങ്ങളാണ് 31 വരെ പൂര്‍ണ്ണമായും അടച്ചിടുന്നത്. കേന്ദ്ര സർക്കാർ തീരുമാനത്തിനൊപ്പമാണ് മിക്ക സംസ്ഥാന സർക്കാരുകളും.

സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം കാബിനറ്റ് സെക്രട്ടറിയാണ് ലോക്ക് ഡൗണ്‍ ചെയ്യുന്ന നഗരങ്ങളുടെ പട്ടിക പുറത്തു വിട്ടത്. ഡല്‍ഹിയുടെ അതിര്‍ത്തികളെല്ലാം അടച്ചിട്ടു. ഡല്‍ഹിക്ക് പുറമെ കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലങ്കാന, ചത്തീസ്‌ഗഡ്, ഒഡീഷ, മധ്യപ്രദേശ്, ഗുജറാത്ത്, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഢ്, ഹിമാചല്‍പ്രദേശ്, ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മിക്കയിടത്തും 144 പ്രഖ്യാപിച്ചു. അഞ്ചിലധികം പേര്‍ ഒത്തുകൂടാന്‍ പാടില്ല. സ്വകാര്യ വാഹനങ്ങൾ ഉൾപ്പെടെ നിരോധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *