മഹാരാഷ്ട്ര: നാളെ വിശ്വാസവോട്ട് തേടണം

ബിജെപിക്ക് കനത്ത പ്രഹരം

ന്യൂഡൽഹി: 
മഹാരാഷ്ട്രയിൽ വിശ്വാസവോട്ട് തേടാൻ രണ്ടാഴ്ച സമയം വേണമെന്ന ബിിജെപിയുടെ ആവശ്യം സുപ്രീം കോടതി തള്ളി. നാളെ വൈകിട്ട് അഞ്ചിനകം ദേവേേന്ദ്ര ഫഡ്നവിസ് സഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. രഹസ്യ ബാലറ്റ് പാടില്ലെന്നും വോട്ടെടുപ്പ് തൽസമയം സംപ്രേഷണം ചെയ്യണമെന്നും ഇടക്കാല ഉത്തരവിൽ നിർദ്ദേശിച്ചു.

ഫഡ്നവിസ് അധികാരമേറ്റതിനെ ചോദ്യംചെയ്ത് ശിവസേന, എൻസിപി, കോൺ​ഗ്രസ് കക്ഷികളാണ്‌ സുപ്രീംകോടതിയെ സമീപിച്ചത്.

വിശ്വാസവോട്ടെടുപ്പ് നടത്താന്‍ കൂടുതല്‍ സമയംവേണമെന്നും ഇതില്‍ കോടതി ഇടപെടരുതെന്നും ബിജെപിക്കും ദേവേന്ദ്ര ഫഡ്‌നാവിസിനും വേണ്ടി ഹാജരായ തുഷാര്‍ മേത്തയും മുഗുള്‍ റോഹ്ത്തഗിയും ആവശ്യപ്പെട്ടിരുന്നു. സ്പീക്കറെ തെരഞ്ഞെടുക്കുന്നത് വരെ വിശ്വാസവോട്ടെടുപ്പ് നീട്ടിവയ്ക്ക്ണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല.

ശിവസേനഎൻസിപി‐കോൺ​ഗ്രസ് സഖ്യത്തിന്‌ 154 പേരുടെ പിന്തുണയുണ്ടെന്നും രാഷ്ട്രപതി ഭരണം പിന്‍വലിച്ചതില്‍ ദുരൂഹതയുണ്ടെന്നും വിശ്വാസവോട്ടെടുപ്പ് വേഗം നടത്തണമെന്നും കപില്‍ സിബല്‍ ആവശ്യപ്പെട്ടു. 24 മണിക്കൂറിനുള്ളിൽ വിശ്വാസവോട്ടെടുപ്പ്‌ നടത്തണമെന്നും പ്രോടൈം സ്‌പീക്കറെ കോടതി തീരുമാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

ചീഫ്‌ ജസ്റ്റിസ്‌ എസ്‌ എ ബോബ്‌ഡെയുടെ അഭാവത്തിൽ ജസ്റ്റിസുമാരായ എൻ വി രമണയും അശോക്‌ ഭൂഷണും സഞ്‌ജീവ്‌ ഖന്നയുമാണ് കേസ്‌ പരിഗണിച്ചത്‌. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനും ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിക്കുമായി റോഹ്ത്തഗിയും തുഷാര്‍ മേത്തയും ഹാജരായി. ശിവസേന‐കോൺഗ്രസ്‌‐എൻസിപി കക്ഷികള്‍ക്കായി കബില്‍ സിബലും മനു അഭിഷേക് സിങ് വിയുമാണ് കോടതിയിലെത്തിയത്. അജിത് പവാറിന് വേണ്ടി മനീന്ദര്‍ സിങ്‌ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *