മന്ത്രി ഡെലിഗേറ്റ് രജിസ്ട്രേഷൻ നടത്തും

തിരുവനന്തപുരം:


ഡിസംബർ 6 മുതൽ 13 വരെ സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 24–-ാമത് ഐ.എഫ്.എഫ്.കെയിൽ പങ്കെടുക്കാൻ സാംസ്കാരിക മന്ത്രി എ കെ ബാലൻ വ്യാഴാഴ്‌ച ഡെലിഗേറ്റ് രജിസ്ട്രേഷൻ നടത്തും. ചലച്ചിത്ര അക്കാദമി ചെയർമാൻ കമലിന് ഡെലിഗേറ്റ് ഫീ ആയ 1000 രൂപ കൈമാറിയാണ് മന്ത്രി മേളയിലെ പ്രതിനിധിയായി രജിസ്റ്റർ ചെയ്യുന്നത്.
നവംബർ 21 വ്യാഴാഴ്ച വൈകിട്ട് അഞ്ചിന്‌ മന്ത്രിയുടെ ചേംബറിലാണ്‌ ചടങ്ങ്‌.

Leave a Reply

Your email address will not be published. Required fields are marked *